BREAKINGNATIONAL
Trending

ജഡ്ജിമാരുടെ ശമ്പളം കൂട്ടിയില്ല, ചീഫ് സെക്രട്ടറിമാര്‍ നേരിട്ടു ഹാജരാകണമെന്ന് സുപ്രീം കോടതി

courtദില്ലി: ജുഡീഷ്യല്‍ ഓഫീസര്‍മാരുടെ ശമ്പള പരിഷ്‌കരണം സംബന്ധിച്ച രണ്ടാം ദേശീയ ജുഡീഷ്യല്‍ പേ കമ്മീഷന്‍ ശുപാര്‍ശ നടപ്പാക്കാത്ത സംസ്ഥാന സര്‍ക്കാരുകള്‍ക്ക് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന്റെ വിമര്‍ശനം. സംസ്ഥാന സിവില്‍ സര്‍വീസുകാരുടെ ശമ്പളം സര്‍ക്കാരുകള്‍ പരിഷ്‌കരിച്ച് നടപ്പാക്കുമ്പോള്‍, ജുഡീഷ്യല്‍ ഓഫീസര്‍മാരുടെ ശമ്പള വര്‍ദ്ധനവ് പരിഗണിക്കുന്നില്ലെന്ന് ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ് കുറ്റപ്പെടുത്തി. കേരളം അടക്കം 21 സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാരും ധനകാര്യ സെക്രട്ടറിമാരും നേരിട്ട് ഹാജരാകാന്‍ കോടതി നിര്‍ദ്ദേശിച്ചു.
രണ്ടാം ദേശിയ ജുഡീഷ്യല്‍ പേ കമ്മീഷന്‍ ശുപാര്‍ശ നടപ്പാക്കാന്‍ കൂടുതല്‍ സമയം വേണമെന്ന് ആവശ്യപ്പെട്ട് കേരളവും സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ഫെബ്രുവരിയില്‍ നല്‍കിയ അപേക്ഷയില്‍ 6 മാസത്തെ സമയം ആയിരുന്നു കേരളം തേടിയിരുന്നത്. എന്നാല്‍ കൂടുതല്‍ സമയം അനുവദിക്കാന്‍ കഴിയില്ലെന്ന് ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. ജൂഡീഷ്യല്‍ ശമ്പളക്കമ്മീഷന്‍ ശുപാര്‍ശ നടപ്പാക്കിയില്ലെങ്കില്‍ കോടതിയലക്ഷ്യമായി കണക്കാക്കി നടപടിയെടുക്കുമെന്നും ചീഫ് ജസ്റ്റിസ് ഓര്‍മ്മിപ്പിക്കുകയും ചെയ്തു.

Related Articles

Back to top button