LATESTALAPPUZHAPATHANAMTHITTA

ജനങ്ങളുടെ കണ്ണീരിന് മോദി സര്‍ക്കാര്‍ വില കല്‍പ്പിക്കുന്നില്ല: മാന്നാര്‍ അബ്ദുല്‍ ലത്തീഫ്

മാന്നാര്‍: ഇന്ധനവില അനുദിനം ഉയരുന്നതുമൂലം നിത്യോപയോഗ സാധങ്ങള്‍ക്ക് ഉണ്ടായിട്ടുള്ള വമ്പിച്ച വില വര്‍ദ്ധനവ് ജനജീവിതം ദുസ്സഹമാക്കി മാറ്റിയിരിക്കുകയാണെന്ന് കോണ്‍ഗ്രസ് നേതാവും കെ.പി.സി.സി. മുന്‍ സെക്രട്ടറിയുമായ മാന്നാര്‍ അബ്ദുല്‍ ലത്തീഫ്. ഇന്ധവില വര്‍ദ്ധനവിനെതിരെ മാന്നാര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തില്‍ മാന്നാര്‍ പോസ്റ്റ് ഓഫിസിന് മുന്‍പില്‍ നടന്ന ധര്‍ണ്ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മണ്ഡലം പ്രസിഡന്റ് ഹരി കുട്ടമ്പേരൂര്‍ അധ്യക്ഷത വഹിച്ചു. യോഗത്തില്‍ സണ്ണി കോവിലകം, തോമസ്സ് ചക്കോ, ഷാജി കോവുമ്പുറത്ത്, ടി.കെ ഷാജഹാന്‍., ടി എസ്.ഷഫിക്ക്, അജിത്ത് പഴവൂര്‍, അനില്‍ മാന്തറ, സുജിത്ത് ശ്രീരംഗം, കോശി മാന്നാര്‍, അന്‍സാര്‍ അന്‍സു, എബിന്‍ തോമസ് എന്നിവര്‍ പ്രസംഗിച്ചു.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker