BREAKING NEWSLATESTWORLD

ജനങ്ങള്‍ അര്‍പ്പിച്ച വിശ്വാസത്തിന് നന്ദി, അമേരിക്കയുടെ ലോക നേതൃപദവി തിരിച്ചു പിടിക്കുമെന്ന് ജോ ബൈഡന്‍

അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ വിജയിച്ചതിന് പിന്നാലെ രാജ്യത്തെ അഭിസംബോധന ചെയ്ത് നിയുക്ത പ്രസിഡന്റ് ജോ ബൈഡനും വൈസ് പ്രസിഡന്റ് കമലാ ഹാരിസും. അമേരിക്കയുടെ ലോക നേതൃപദവി തിരിച്ചു പിടിക്കുമെന്ന് ജോ ബൈഡന്‍ പറഞ്ഞു. രാജ്യത്തെ ഒന്നിപ്പിക്കുന്ന പ്രസിഡന്റ് ആയിരിക്കും. ജനങ്ങള്‍ അര്‍പ്പിച്ച വിശ്വാസത്തിന് ജോ ബൈഡന്‍ നന്ദി പറയുകയും ചെയ്തു.

രാജ്യം ജനാധിപത്യത്തിന്റെ അന്തസ് കാത്ത് സൂക്ഷിച്ചു. ഇത് ജനാധിപത്യത്തിന്റെ വിജയമാണ്. ചരിത്രത്തിലെ ഏറ്റവും വലിയ വിജയമാണ് അമേരിക്കന്‍ ജനത സമ്മാനിച്ചത്. തെരഞ്ഞെടുപ്പില്‍ എല്ലാ വിഭാഗത്തില്‍പ്പെട്ട ജനങ്ങളുടേയും പിന്തുണ ലഭിച്ചു. വംശീയത തുടച്ചു നീക്കി ഒന്നിച്ചു നില്‍ക്കേണ്ട സമയമാണിത്. ആക്രോശങ്ങള്‍ മാറ്റിവച്ച് ഒന്നിച്ച് പ്രവര്‍ത്തിക്കണം. ഡോണള്‍ഡ് ട്രംപിന് വോട്ട് ചെയ്തവരെ നിരാശരാക്കില്ല. ശാസ്ത്രജ്ഞരുടെ പിന്തുണയോടെ കൊവിഡിനെ നേരിടുമെന്നും ജോ ബൈഡന്‍ പറഞ്ഞു.

വൈസ് പ്രസിഡന്റ് പദവിയിലെത്തിയ ഇന്ത്യന്‍ വംശജ കമലാ ഹാരിസിനേയും ജോ ബൈഡന്‍ അഭിനന്ദിച്ചു.കുടിയേറ്റക്കാരുടെ മകള്‍ വൈസ് പ്രസിഡന്റായി. കമലയ്ക്കൊപ്പം പ്രവര്‍ത്തിക്കുന്നതില്‍ അഭിമാനമെന്നും ജോ ബൈഡന്‍ കൂട്ടിച്ചേര്‍ത്തു.

 

Related Articles

Back to top button