BREAKING NEWSNATIONAL

‘ജനത്തിന് മടുത്തു’, സാധാരണക്കാര്‍ അഴിമതി കാരണം പൊറുതിമുട്ടിയെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: രാജ്യത്ത് സാധാരണക്കാര്‍ അഴിമതി കാരണം പൊറുതിമുട്ടിയ അവസ്ഥയിലെന്ന് സുപ്രീംകോടതി. സമസ്ത മേഖലകളിലും അഴിമതി തടയാന്‍ ആരെയെങ്കിലും ഉത്തരവാദികള്‍ ആക്കേണ്ട സമയം അതിക്രമിച്ചതായും കോടതി അഭിപ്രായപ്പെട്ടു. ക്രിമിനല്‍ കേസുകളില്‍ കുറ്റം ചുമത്തപ്പെട്ടവരെ തെരഞ്ഞെടുപ്പുകളില്‍ മത്സരിക്കുന്നതില്‍ നിന്നും വിലക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി പരിഗണിക്കുക ആയിരുന്നു സുപ്രീംകോടതി.
രാജ്യത്തെ സാധാരണക്കാര്‍ അഴിമതി കാരണം ബുദ്ധിമുട്ടുകയാണ്. ഏതെങ്കിലും സര്‍ക്കാര്‍ ഓഫീസില്‍ പോയിട്ടുള്ള ആര്‍ക്കും ഈ ദുരനുഭവം ഉണ്ടാകും. രാജ്യം പഴയ മൂല്യങ്ങളിലേക്കും സംസ്‌കാരത്തിലേക്കും മടങ്ങിയാല്‍ മാത്രമേ മാറ്റങ്ങള്‍ ഉണ്ടാവുകയുള്ളുവെന്ന് ജസ്റ്റിസ് കെ എം ജോസഫ് അദ്ധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു.
കുറ്റങ്ങള്‍ ചുമത്തപ്പെട്ടാല്‍ ഒരാള്‍ക്ക് ചെറിയ സര്‍ക്കാര്‍ ജോലി പോലും കിട്ടാന്‍ സാധ്യത ഇല്ലെന്നിരിക്കേ, തെരെഞ്ഞെടുപ്പുകളില്‍ മത്സരിക്കാന്‍ സാധിക്കുമെന്നത് പരിശോധിക്കണമെന്ന് ഹര്‍ജിക്കാരനായ അശ്വിനി ഉപാധ്യായ ആവശ്യപ്പെട്ടു. രാജ്യത്ത് ജനാധിപത്യത്തിന്റെ പേരില്‍ നടക്കുന്ന കാര്യങ്ങളെ കുറിച്ച് ഒന്നും പറയാതിരിക്കുന്നതാണ് നല്ലതെന്ന് ജസ്റ്റിസ് ജോസഫ് പ്രതികരിച്ചു. ഹര്‍ജി വിശദവാദത്തിന് ഏപ്രില്‍ 10 ലേക്ക് മാറ്റി

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker