BREAKING NEWSKERALALATEST

ജനിതകമാറ്റം സംഭവിച്ച കോവിഡിന് കോവാക്‌സിന്‍ ഫലപ്രദമെന്ന് ഐ.സി.എം.ആര്‍.

ന്യൂഡല്‍ഹി: ഭാരത് ബയോടെക് നിര്‍മിച്ച കോവാക്‌സിന്‍ ജനിതകമാറ്റം സംഭവിച്ച കോവിഡിനെതിരേയും ഫലപ്രദമാണെന്ന് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐ.സി.എം.ആര്‍.) വ്യക്തമാക്കി. ‘ കോവിഡിന്റെ വകഭേദങ്ങള്‍ക്കെതിരേ കോവാക്‌സിന്‍ ഫലപ്രദമാണ്. ഇരട്ട ജനിതക വകഭേദം സംഭവിച്ച വൈറസിനെയും വാക്‌സിന്‍ പ്രതിരോധിക്കും’ ഐ.സി.എം.ആര്‍. ട്വീറ്റ് ചെയ്തു.
‘സാര്‍സ് കോവി2 വൈറസിന്റെ യു.കെ. വകഭേദം), ബ്രസീല്‍ വകഭേദം, ദക്ഷിണാഫ്രിക്കന്‍ വകഭേദം എന്നിവയെ ഐ.സി.എം.ആര്‍. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലെ ശാസ്ത്രജ്ഞര്‍ വേര്‍തിരിച്ചെടുത്തിരുന്നു. ഇവയെ നിര്‍വീര്യമാക്കുന്നതിനുള്ള കഴിവ് കോവാക്‌സിനുണ്ടെന്ന് പഠനത്തില്‍ തെളിഞ്ഞു.’ഐ.സി.എം.ആര്‍. അറിയിച്ചു.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker