KERALA

ജന ജാഗരന്‍ അഭിയാന്‍ പദയാത്ര നടത്തി

കൊച്ചി: ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് എളമക്കര മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഇന്ധന നികുതിക്കെതിരെയും വില കയറ്റത്തിനും ,പണപെരുപ്പത്തിനും എതിരെയും മണ്ഡലം പ്രസിഡണ്ട് പി.ബി തമ്പി നയിച്ച ജന ജാഗരന്‍ അഭിയാന്‍ പദയാത്ര പുതിയ റോഡില്‍ ടി.ജെ.വിനോദ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡണ്ട്ബ ഹെന്‍ട്രി ഓസ്റ്റിന്‍, മണ്ഡലം പ്രസിഡണ്ട് പിബി തമ്പി മണ്ഡലം വൈസ് പ്രസിഡണ്ട് തോമസ് സെബാസ്റ്റ്യന്‍ തുടങ്ങിയവര്‍ സംസാരിച്ചു.പുതിയ റോഡില്‍ നിന്നാരംഭിച്ച പദയാത്ര പൊറ്റക്കുഴി, കറുകപ്പിള്ളി, കീര്‍ത്തി നഗര്‍, താന്നിക്കല്‍, പേരണ്ടൂര്‍ തുടങ്ങിയ പ്രദേശങ്ങളിലൂടെ കടന്ന് പുന്നയ്ക്കല്‍ ജംഗ്ഷനില്‍ സമാപിച്ചു. സമാപന സമ്മേളന ഉദ്ഘാടനം ഹൈബി ഈഡന്‍ എംപി നിര്‍വ്വഹിച്ചു. .പി.ബി.തമ്പി ,കൗണ്‍സിലര്‍ സീന ടീച്ചര്‍, അഡ്വ.സെറീന ലിജു,വി.ആര്‍ സുധീര്‍,ഹനോഷ്, ബാബു ഇല്ലത്ത്, കെ.വി ജോണ്‍സണ്‍, തുടങ്ങിയവര്‍ സംസാരിച്ചു.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker