തിരുവനന്തപുരം: ജപ്തി ഭീഷണിയെ തുടര്‍ന്ന് യുവാവ് തീ കൊളുത്തി ജീവനൊടുക്കാന്‍ ശ്രമിച്ചു. നെയ്യാറ്റിന്‍കരയിലാണ് സംഭവം. പോങ്ങില്‍ രാജന് എന്നയാളാണ് ജീവനൊടുക്കാന്‍ ശ്രമിച്ചത്.
തടയാന്‍ ശ്രമിച്ച ഭാര്യ അമ്പിളിക്കും പൊള്ളലേറ്റു. ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാജന് ഗുരുതരമായി പൊള്ളലേറ്റതായാണ് ആശുപത്രി വൃത്തങ്ങള്‍ നല്കുന്ന വിവരം.