BREAKING NEWSLATESTNATIONAL

ജമ്മു ഇരട്ട സ്‌ഫോടനം: സ്‌ഫോടക വസ്തുക്കള്‍ എത്തിച്ചത് ഡ്രോണുകള്‍ ഉപയോഗിച്ച്; രാജ്യത്ത് ആദ്യത്തെ സംഭവം

ജമ്മു: ജമ്മുവിലെ വ്യോമസേന നിയന്ത്രണത്തിലുള്ള വിമാനത്താവളത്തില്‍ ഉണ്ടായ ഇരട്ട സ്‌ഫോടനം നടത്തിയത് ഡ്രോണ്‍ ഉപയോഗിച്ചെന്ന് റിപ്പോര്‍ട്ട്. രാജ്യത്തെ അതീവ സുരക്ഷാ മേഖലകളില്‍ ഒന്നായ ഭീകരാക്രമണത്തില്‍ ഞെട്ടിയിരിക്കുകയാണ് രാജ്യം.
താഴ്ന്ന് പറക്കുന്ന ഡ്രോണുകള്‍ ഉപയോഗിച്ച് കൊണ്ടുവന്ന ഐഇഡി സ്‌ഫോടക വസ്തു പ്രദേശത്ത് താഴേക്ക് ഇടുകയായിരുന്നു. വ്യോമസേന ട്വിറ്ററിലൂടെ ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്.
വ്യോമസേനയുടെ ട്വീറ്റ് ഇങ്ങനെ, ഞായറാഴ്ച പുലര്‍ച്ചെ ജമ്മു എയര്‍ഫോഴ്‌സ് സ്റ്റേഷന്റെ ടെക്‌നിക്കല്‍ മേഖലയില്‍ രണ്ട് തീവ്രത സ്‌ഫോടനങ്ങള്‍ ഉണ്ടായി. ഒന്ന് കെട്ടിടത്തിന്റെ മേല്‍ക്കൂരയ്ക്ക് ചെറിയ കേടുപാടുകള്‍ വരുത്തി, മറ്റൊന്ന് തുറന്ന സ്ഥലത്ത് പൊട്ടിത്തെറിച്ചു. ഉപകരണങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിട്ടില്ല. സിവില്‍ ഏജന്‍സികള്‍ സംഭവത്തെക്കുറിച്ചുള്ള അന്വേഷണം ആരംഭിച്ചു.
ഇത്തരത്തില്‍ രാജ്യത്ത് ആദ്യമായാണ് ആക്രമണം നടക്കുന്നത് എന്നാണ് ദേശീയ മാധ്യമങ്ങള്‍ ചൂണ്ടിക്കാണിക്കുന്നത്. ഇത്തരത്തില്‍ സ്‌ഫോടക വസ്ഥു പതിക്കുന്നത് ഐഎഎഫ് പട്രോളിങ്ങ് സംഘം കണ്ടുവെന്നും റിപ്പോര്‍ട്ടുണ്ട്.
ഞായറാഴ്ച അഞ്ച് മിനിട്ട് വിത്യാസത്തിലാണ് രണ്ട് സ്‌ഫോടനങ്ങള്‍ ഉണ്ടായത്. ആദ്യ സ്‌ഫോടനം പുലര്‍ച്ച 1.37 നായിരുന്നു. ഇതില്‍ കെട്ടിടത്തിന്റെ മേല്‍ക്കൂര തകര്‍ന്നു. രണ്ടാമത്തെ സ്‌ഫോടനം അഞ്ച് മിനിട്ടിന് ശേഷം 1.42ന് ആയിരുന്നു.
സംഭവത്തില്‍ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങ് വ്യോമസേന എയര്‍ മാര്‍ഷല്‍ എച്ച് എസ് അറോറയുമായും എയര്‍ മാര്‍ഷല്‍ വിക്രം സിങ്ങുമായും സംസാരിച്ചു. മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി പ്രതിരോധമന്ത്രി ലഡാക്കിലെത്തി. മേഖലയില്‍ ബോര്‍ഡര്‍ റോഡ് ഓര്‍ഗനൈസേഷന്റെ നിരവധി നിര്‍മ്മാണ പദ്ധതികള്‍ രാജ്‌നാഥ് സിംഗ് രാജ്യത്തിന് സമര്‍പ്പിക്കും.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker