BREAKINGNATIONAL

ജമ്മു കശ്മീരിലെ കുല്‍ഗാമില്‍ മേഘവിസ്‌ഫോടനം; ഒരാള്‍ മരിച്ചു, മൂന്ന് പേര്‍ക്ക് പരിക്ക്, രക്ഷാപ്രവര്‍ത്തനം തുടങ്ങി

ശ്രീനഗര്‍: ജമ്മു കശ്മീരിലെ കുല്‍ഗാം ജില്ലയില്‍ മേഘവിസ്‌ഫോടനം. ഒരാള്‍ മരിക്കുകയും മൂന്ന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇന്ന് പുലര്‍ച്ചെ കുല്‍ഗാം ജില്ലയിലെ ദംഹല്‍ ഹന്‍ജിപോറ മേഖലയിലാണ് മേഘവിസ്‌ഫോടനം ഉണ്ടായത്. പ്രദേശത്ത് തിരച്ചിലും രക്ഷാപ്രവര്‍ത്തനവും ആരംഭിച്ചു.
മുഖ്താര്‍ അഹമ്മദ് എന്നയാളാണ് മരിച്ചത്. പരിക്കേറ്റ മൂന്ന് പേരെ ആശുപത്രിയിലേക്ക് മാറ്റി. ആരെങ്കിലും എവിടെയെങ്കിലും കുടുങ്ങിക്കിടക്കുന്നുണ്ടോ എന്ന് കണ്ടെത്താന്‍ തിരച്ചില്‍ തുടങ്ങി.
ഈ മാസം ആദ്യം ജമ്മു കശ്മീരിലെ ഗന്ദര്‍ബാല്‍ ജില്ലയിലും മേഘവിസ്‌ഫോടനം ഉണ്ടായി. റോഡുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. ശ്രീനഗര്‍ – ലേ ദേശീയ പാത ഉള്‍പ്പെടെ 190 ലധികം റോഡുകള്‍ അടയ്‌ക്കേണ്ട സാഹചര്യമുണ്ടായി. പ്രളയത്തില്‍ 294 ട്രാന്‍സ്ഫോര്‍മറുകളും 124 ജലവിതരണ സംവിധാനങ്ങളും തകര്‍ന്നു.

Related Articles

Back to top button