LATESTNATIONAL

ജമ്മു കശ്മീരില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ 5 സൈനികര്‍ക്ക് വീരമൃത്യു

ശ്രീനഗര്‍: ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ ജൂനിയര്‍ കമ്മീഷന്‍ ഓഫീസര്‍ ഉള്‍പ്പെടെ അഞ്ച് സൈനികര്‍ക്ക് വീരമൃത്യു.
സുരങ്കോട്ട് മേഖലയില്‍ ഭീകരവാദികള്‍ ഒളിച്ചിരിപ്പുണ്ട് എന്ന രഹസ്യാന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സൈന്യം പരിശോധന നടത്തുകയായിരുന്നു. തുടര്‍ന്നുണ്ടായ ഏറ്റുമുട്ടലിലാണ് ജൂനിയര്‍ കമ്മിഷന്‍ ഓഫീസര്‍ ഉള്‍പ്പെടെയുള്ള 5 സൈനികര്‍ കൊല്ലപ്പെട്ടത്.
രഹസ്യാന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നടത്തിയ തിരച്ചിലില്‍ ഭീകരവാദികള്‍ നുഴഞ്ഞു കയറിയതായി കണ്ടെത്തുകയായിരുന്നു. എന്നാല്‍ മാരകായുധങ്ങളുമായെത്തിയ ഭീകരവാദികര്‍ ഒളിഞ്ഞിരുന്ന് സൈനികര്‍ക്ക് നേരെ വെടിയുതിര്‍ത്തു. ഏറ്റുമുട്ടലില്‍ പരിക്കേറ്റവരെ പ്രാദേശത്തെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും അഞ്ച് പേര്‍ മരിക്കുകയായിരുന്നു.
ചാംറര്‍ വനത്തില്‍ നുഴഞ്ഞു കയറ്റക്കാരായ ഭീകരവാദികള്‍ മാരകായുധങ്ങളുമായി ഒളിച്ചിരിപ്പുണ്ടെന്നും പ്രദേശത്ത് ഏറ്റുമുട്ടല്‍ തുടരുകയാണെന്നും സൈനിക വക്താവ് വ്യക്തമാക്കി.
നേരത്തെ അനന്ദ് നാഗിലും ബന്ദിപോരയിലും നടന്ന ഏറ്റുമുട്ടലില്‍ രണ്ട് ഭീകരവാദികള്‍ കൊല്ലപ്പെട്ടിരുന്നു. ഇതില്‍ ഒരാള്‍ ഇംതിയാസ് അഹമ്മദ് ദര്‍ ആണെന്നും കശ്മീരിലെ ജനങ്ങളെ കൊലപ്പെടുത്തിയവരുടെ കൂട്ടത്തില്‍ ഉണ്ടായിരുന്ന ആളാണെന്നുമാണ് വിവരം.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker