ശ്രീനഗര്‍: ജമ്മു കശ്മീരില്‍ ഭീകരവാദികളുമായുണ്ടായ ഏറ്റുമുട്ടലില്‍ അഞ്ച് സൈനികര്‍ക്ക് വീരമൃത്യു. ഒരു സൈനികന്‍ ഉള്‍പ്പടെ നാലു പേര്‍ക്ക് പരിക്കേറ്റു. ജമ്മുവിലെ രജൗരിയിലാണ് ഏറ്റുമുട്ടലുണ്ടായത്.
വെള്ളിയാഴ്ച രാവിലെ എട്ടു മണിയോടെയായിരുന്നു സുരക്ഷാ സേനയും ഭീകരരും തമ്മിലുള്ള ഏറ്റുമുട്ടലാരംഭിച്ചത്. സൈനികര്‍ക്കു നേരെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു. പരിക്കേറ്റവരെ ഉദ്ധംപുരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസം ഭീകരാക്രമണത്തില്‍ അഞ്ചു സൈനികര്‍ക്ക് ജീവന്‍ നഷ്ടമായിരുന്നു. തുടര്‍ന്നു നടത്തിയ പരിശോധനയില്‍ ഭീകരര്‍ രജൗരി ജില്ലയില്‍ ഉണ്ടെന്ന് വിവരം ലഭിച്ചു. പിന്നാലെ സൈന്യം ഏറ്റുമുട്ടലിന് പദ്ധതിയിടുകയായിരുന്നു. ഏപ്രില്‍ 20-ന് പൂഞ്ചില്‍ സൈനിക വാഹനത്തിനു നേരെ നടന്ന ആക്രമണത്തിലും ഈ ഭീകരര്‍ക്ക് പങ്കുള്ളതായി സൈന്യം വ്യക്തമാക്കി.