BUSINESSAGRICULTUREMARKET

ജയന്തി രോഹു മല്‍സ്യക്കുഞ്ഞുങ്ങള്‍ വില്പനയ്ക്ക്

കൊച്ചി : ദേശീയ കാര്‍ഷിക ഗവേഷണ കൗണ്‍സിലിന് കീഴില്‍ ഒറീസയില്‍ ഉള്ള കേന്ദ്ര ശുദ്ധജല മല്‍സ്യ ഗവേഷണ സ്ഥാപനം വികസിപ്പിച്ചെടുത്ത കാര്‍പ്പ് ഗണത്തില്‍പ്പെടുന്നതും വളര്‍ച്ചാ നിരക്ക് കൂടിയതുമായ ജയന്തി രോഹു മല്‍സ്യ കുഞ്ഞുങ്ങള്‍ എറണാകുളം കൃഷി വിജ്ഞാന കേന്ദ്രത്തിന്റെ ഉപഗ്രഹ വിത്തുത്പാദന യൂണിറ്റില്‍ വിപണത്തിന് തയ്യാറായിട്ടുണ്ട്. ഒരു സെന്ററില്‍ 40 കുഞ്ഞുങ്ങളെയാണ് വളര്‍ത്തുവാന്‍ കഴിയുക. 5 മുതല്‍ 7 സെ മീ വരെ വലുപ്പമുള്ള 100 കുഞ്ഞുങ്ങള്‍ അടങ്ങിയ ഒരു യൂണിറ്റിന് 575 രൂപയാണ് വില. കുഞ്ഞുങ്ങളെ ബുക്ക് ചെയ്യുന്നതിന് കെവികെയുടെ 8281757450 എന്ന നമ്പറില്‍ പ്രവര്‍ത്തി സമയങ്ങളിള്‍ വിളിക്കുക.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker