ലഹോര്‍: തോഷഖാനക്കേസില്‍ പഞ്ചാബിലെ അടക് ജയിലില്‍ മൂന്നുവര്‍ഷത്തെ തടവുശിക്ഷയനുഭവിക്കുന്ന പാകിസ്താന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ ജീവന്‍ അപകടത്തിലെന്ന് ഭാര്യ ബുഷ്റ ബീവി.
തന്റെ ഭര്‍ത്താവിന്റെ ജയില്‍വാസം ന്യായീകരിക്കാനാകാത്തതാണെന്നും അടക്കില്‍ അദ്ദേഹത്തിനുനേരെ വിഷപ്രയോഗമുള്‍പ്പെടെ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നും അവര്‍ പറഞ്ഞു. ശനിയാഴ്ച പഞ്ചാബ് ആഭ്യന്തരസെക്രട്ടറിക്ക് ബുഷ്റ അയച്ച കത്തിലാണ് ആശങ്ക പ്രകടിപ്പിക്കുന്നത്. ”അദ്ദേഹം രണ്ടുതവണ വധശ്രമത്തിനിരയായതാണ്. അതിനുപിന്നിലുള്ളവരെയൊന്നും ഇതുവരെ പിടികൂടിയിട്ടില്ല” -ബുഷ്‌റ പറഞ്ഞു.
മെച്ചപ്പെട്ടസൗകര്യമുള്ള റാവല്‍പിണ്ടിയിലെ അഡിയാല ജയിലിലേക്ക് ഇമ്രാനെ മാറ്റണമെന്നും ബി ക്ലാസ് സൗകര്യമൊരുക്കണമെന്നും അവര്‍ കത്തിലൂടെ ആവശ്യപ്പെട്ടു. ഓഗസ്റ്റ് ഒമ്പതിനാണ് തോഷഖാനക്കേസില്‍ ഇമ്രാനെ മൂന്നുവര്‍ഷം തടവിനു കോടതി ശിക്ഷിച്ചത്. അന്നുതന്നെ ലഹോറിലെ വീട്ടിലെത്തി പോലീസ് അറസ്റ്റുചെയ്തു.