ENTERTAINMENT

ജയില്‍ ഭക്ഷണം കഴിച്ച് വയറിളക്കമെന്ന് നടന്‍ ദര്‍ശന്‍; വീട്ടിലെ ഭക്ഷണം അനുവദിക്കാനാവില്ലെന്ന് പോലീസ്

ബെംഗളൂരു: ജയിലിലെ ഭക്ഷണം വയറിളക്കമുണ്ടാക്കുന്നതിനാല്‍ വീട്ടിലെ ഭക്ഷണം ലഭ്യമാക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് നടനും രേണുക സ്വാമി കൊലക്കേസ് പ്രതിയുമായ ദര്‍ശന്‍ നല്‍കിയ ഹര്‍ജിയില്‍ പോലീസ് വിസമ്മതപത്രം സമര്‍പ്പിച്ചു. വീട്ടിലെ ഭക്ഷണത്തോടൊപ്പം കിടക്കയും വായിക്കാന്‍ പുസ്തകങ്ങളും സ്വന്തം വസ്ത്രങ്ങള്‍ ധരിക്കാന്‍ അനുമതിയും വേണമെന്നാവശ്യപ്പെട്ട് കര്‍ണാടക ഹൈക്കോടതി മുന്‍പാകെയാണ് ദര്‍ശന്‍ ഹര്‍ജി നല്‍കിയത്. നിലവില്‍ ബെംഗളുരു പരപ്പന അഗ്രഹാര ജയിലില്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുകയാണ് നടന്‍.
ദര്‍ശന്‍ കൊലപാതകക്കുറ്റം ചുമത്തിയ വിചാരണത്തടവുകാരനായതിനാല്‍ നിലവിലുള്ള ജയില്‍ ചട്ടങ്ങള്‍ അനുസരിച്ച് മറ്റ് തടവുകാര്‍ക്ക് തുല്യമായി പരിഗണിക്കാനാവില്ലെന്ന് പോലിസ് വാദിച്ചു. ഇത്തരം തടവുകാര്‍ക്ക് അവരുടെ സ്വന്തം വസ്ത്രങ്ങള്‍, കിടക്കകള്‍, പാദരക്ഷകള്‍ എന്നിവ കൈവശം വെക്കാന്‍ അനുവാദമില്ലെന്നും പോലീസ് പറയുന്നു. ഹര്‍ജിക്കാരന്‍ ആരോ?ഗ്യപ്രശ്‌നങ്ങളെക്കുറിച്ച് പ്രതിപാദിച്ചിട്ടുണ്ടെങ്കിലും ഇപ്പോഴത്തെ ഹര്‍ജിയില്‍ അദ്ദേഹത്തിന്റെ അവകാശവാദത്തെ സാധൂകരിക്കുന്ന ഒരു രേഖയും ഹാജരാക്കിയിട്ടില്ലെന്നും പോലീസ് അറിയിച്ചു. അതേസമയം, ദര്‍ശന്റെ ജൂഡിഷ്യല്‍ കസ്റ്റഡി ഓ?ഗസ്റ്റ് ഒന്നുവരെ നീട്ടിയിട്ടുണ്ട്.
രേണുകാ സ്വാമി എന്നയാളെ കൊലപ്പെടുത്തിയ കേസിലാണ് കന്നഡ സൂപ്പര്‍ താരം ദര്‍ശനെ പോലീസ് അറസ്റ്റ് ചെയ്തത്. ദര്‍ശന്റെ സുഹൃത്തും നടിയുമായ പവിത്ര ?ഗൗഡയ്ക്ക് അശ്ലീല സന്ദേശം അയച്ചതിന്റെ പേരിലാണ് കൊലപാതകമെന്നാണ് പോലീസ് വ്യക്തമാക്കിയത്.

Related Articles

Back to top button