BREAKING NEWSKERALA

ജലനിരപ്പ് 141 അടിയിലേക്ക്; മുല്ലപ്പെരിയാര്‍ അണക്കെട്ട് രാവിലെ 8ന് തുറക്കും

തൊടുപുഴ: മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് പരമാവധി സംഭരണശേഷിയായ 141 അടിയിലേക്ക്. ഷട്ടറുകള്‍ രാവിലെ 8ന് തുറക്കും. അണക്കെട്ടു തുറക്കുന്നതിനു മുന്നോടിയായി പ്രദേശത്ത് അധികൃതര്‍ ജാഗ്രതാ നിര്‍ദ്ദേശം നല്‍കി.
ഇടുക്കി അണക്കെട്ടിലും നീരൊഴുക്ക് ശക്തമാണ്. രാവിലെ ജലനിരപ്പ് 2,399.38 അടിയാണ്. ഇടുക്കി കല്ലാര്‍ അണക്കെട്ട് രാത്രി തുറന്നു. സെക്കന്‍ഡില്‍ 10,000 ലീറ്റര്‍ വെള്ളമാണ് ഒഴുക്കുന്നത്.
അതേസമയം, സംസ്ഥാനത്ത് മഴ കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. ഒന്‍പത് ജില്ലകളില്‍ യെലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker