ന്യു ഡല്‍ഹി: രാജ്യത്തിന്റെ ചില ഭാഗങ്ങളില്‍ നിന്ന് കോവിഡ് മാനദണ്ഡങ്ങള്‍ വ്യാപകമായി ലംഘിക്കപ്പെട്ടുവെന്ന റിപ്പോര്‍ട്ടുകള്‍ക്കിടയില്‍ മുന്നറിയിപ്പുമായി എയിംസ് മേധാവി. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചില്ലെങ്കില്‍ അടുത്ത ആറ് മുതല്‍ എട്ട് ആഴ്ചയ്ക്കുള്ളില്‍ പകര്‍ച്ചവ്യാധിയുടെ മൂന്നാം തരംഗം ഇന്ത്യയെ ബാധിക്കുമെന്ന് എയിംസ് ഡയറക്ടര്‍ രണ്‍ദീപ് ഗുലേറിയ മുന്നറിയിപ്പ് നല്കി.
പല എപ്പിഡെമിയോളജിസ്റ്റുകളും മൂന്നാം തരംഗത്തിന്റെ കാര്യം ഇതിനകം സൂചിപ്പിച്ചിട്ടുണ്ടെങ്കിലും സെപ്റ്റംബര്‍ഒക്ടോബര്‍ മാസങ്ങളില്‍ ഇത് രാജ്യത്ത് പടര്‍ന്നേക്കുമെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന മുന്നറിയിപ്പ്. എന്നാല്‍ സാമ്പത്തിക പ്രശ്നങ്ങള്‍ കണക്കിലെടുക്കുമ്പോള്‍ ലോക്ക്ഡൗണ്‍ ഒരു പരിഹാരമാവില്ലെന്നും കര്‍ശനമായ നിരീക്ഷണവും പ്രാദേശികമായ ലോക്ക്ഡൗണും മാത്രമാണ് പരിഹാരം എന്നും അദ്ദേഹം വ്യക്തമാക്കുന്നു.
കഴിഞ്ഞ ദിവസങ്ങളിലാണ് ലോക്ഡോണ്‍ പിന്‍വലിച്ചതോടെ വ്യാപകമായി മാനദണ്ഡങ്ങള്‍ ലംഖിക്കപ്പെടുന്നത് ഡല്‍ഹി ഹൈക്കോടതി ശ്രദ്ധയില്‍ പെടുത്തിയത്. രണ്ടാം തരംഗത്തിന് വലിയ വില കൊടുക്കേണ്ടി വന്നെന്നും ഇനി ആവര്‍ത്തിക്കാന്‍ കഴിയില്ലെന്നും ബെഞ്ച് നിരീക്ഷിച്ചിരുന്നു.