ജാര്‍ഖണ്ഡ് മുഖ്യമന്ത്രിയായി ഹേമന്ത് സോറന്‍ ഈ മാസം 28ന് സത്യപ്രതിജ്ഞ ചെയ്യും. സര്‍ക്കാര്‍ രൂപീകരണത്തിനായി സോറന്‍ ഗവര്‍ണറെ കണ്ടു. ഗവര്‍ണര്‍ക്ക് അദ്ദേഹം രാജി സമര്‍പ്പിച്ചു.ഗവര്‍ണറുടെ നിര്‍ദ്ദേശപ്രകാരം ഇനി കാവല്‍ മുഖ്യമന്ത്രിയായി തുടരും. സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകളിലേക്ക് കടന്നതായി ഹേമന്ത് സോറന്‍ അറിയിച്ചു. ആര്‍ജെഡിക്കും മന്ത്രിപദത്തില്‍ ഇടം നല്‍കുമെന്നും സൂചനയുണ്ട്.ജാര്‍ഖണ്ഡില്‍ മൂന്നില്‍ രണ്ടു ഭൂരിപക്ഷത്തില്‍ വിജയിച്ച ഇന്ത്യ മുന്നണി സര്‍ക്കാര്‍ രൂപീകരണത്തിന്റെ പ്രാഥമിക ചര്‍ച്ചകളിലേക്ക് കടന്നു. മുഖ്യമന്ത്രി സ്ഥാനത്ത് ഹേമന്ത് സോറന്‍ തുടരും.മന്ത്രി പദത്തില്‍ കോണ്‍ഗ്രസിനും ആര്‍ജെഡിക്കും സ്ഥാനം നല്‍കും.സിപിഐഎംഎല്‍ മന്ത്രി സ്ഥാനം ആവിശ്യപ്പെടാനും നീക്കം ഉണ്ട്.
53 Less than a minute