കോഴിക്കോട് സാഹിത്യ പബ്ലിക്കേഷൻസ് ഏർപ്പെടുത്തിയ അതിജീവന കവിത പുരസ്കാരം നേടിയ കവിയും മാധ്യമ പ്രവർത്തകനും കോൺഗ്രസ് നേതാവുമായ ജിഫിൻ ജോർജിനെ ചേലക്കര ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ ആദരം.
ഡി.സി.സി.സെക്രെട്ടറി ഇ. വേണുഗോപാല മേനോൻ മൂവർണ്ണ പൊന്നാട നൽകി ആദരിച്ചു. സംസ്കാര സാഹിതി കൺവീനർ എൽദോ പൂക്കുന്നേൽ, ജവഹർ ബാൽ മഞ്ച് ചെയർമാൻ സബീഷ് പുതുമന, സരോജിനി ഭരതൻ തുടങ്ങിയവർ ആശംസകൾ നേർന്നു.
ജിഫിൻ ജോർജ് എഴുതിയ “കോവിഡ് രോഗിയുടെ വിടുതൽ രേഖ “എന്ന കവിതയാണ് പുരസ്കാരത്തിന് അർഹമായത്.
സാഹിത്യ രംഗത്തു തന്റേതായ ഇടം കണ്ടെത്താനും,സ്വതന്ത്രമായ നിലപാടുകളുമായി മുന്നോട്ടു പോകാനും ജിഫിൻ ജോർജിന് കഴിയട്ടെ എന്നു ഡി. സി.സി.സെക്രെട്ടറി ഇ. വേണുഗോപാലമേനോൻ അഭിപ്രായപ്പെട്ടു.