കൊല്ലം; കൊല്ലം ജില്ലാപഞ്ചായത്ത് കലയപുരം ഡിവിഷനിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി കേരള കോണ്‍ഗ്രസ് (എം)ലെ ജി മുരുകദാസന്‍
നായരെ പ്രഖ്യാപിച്ചു. കേരള കോണ്‍ഗ്രസ് നേതാക്കളുടെ യോഗത്തിന് ശേഷമായിരുന്നു സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചത്. എല്‍ഡിഎഫ് ഘടകകക്ഷി നേതാക്കള്‍ മുരുകദാസന്‍ നായരുടെ സ്ഥാനാര്‍ത്ഥിത്വത്തെ സ്വാഗതം ചെയ്തു.സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് പിന്നാലെ മുരുകദാസന്‍ നായര്‍ യശഃശരീരനായ കെ എം മാണിയുടെ കല്ലറയില്‍ എത്തി പുഷ്പാര്‍ച്ചന നടത്തി. പിന്നാലെ ഭരണങ്ങാനം അല്‍ഫോന്‍സ പള്ളിയില്‍ എത്തി പ്രാര്‍ത്ഥിച്ചു. കൂടാതെ കൊട്ടാരക്കര എംഎല്‍എ പി. ഐഷ പോറ്റിയെ സന്ദര്‍ശിച്ച് പിന്തുണ തേടി. ജി മുരുകദാസന്‍ നായരുടെ വിജയം സുനിശ്ചിതം എന്ന് ഐഷാ പോറ്റി എംഎല്‍എ പറഞ്ഞു. പ്രവര്‍ത്തന മികവിന്റെ അംഗീകാരമായി സ്ഥാനാര്‍ത്ഥിത്വത്തെ കാണുന്നുവെന്ന് മുരുകദാസന്‍ നായര്‍ പറഞ്ഞു.