BREAKING NEWSENTERTAINMENTMALAYALAM

ജീപ്പില്‍നിന്ന് ഇറങ്ങിയില്ല; എസ്‌ഐയെ വിളിച്ചുവരുത്തി സുരേഷ് ഗോപി… മേയറല്ല, താന്‍ ഒരു എംപിയാണ്,സല്യൂട്ടൊക്കെ ആവാം സര്‍

ഒല്ലൂര്‍: ഒല്ലൂര്‍ എസ്‌ഐയെ കൊണ്ട് സല്യൂട്ട് ചെയ്യിച്ച് സുരേഷ് ഗോപി. തന്നെ കണ്ടിട്ടും ജീപ്പില്‍ നിന്ന് ഇറങ്ങാതിരുന്ന എസ്‌ഐയെ വിളിച്ചുവരുത്തിയാണ് സുരേഷ് ഗോപി സല്യൂട്ട് ചെയ്യിച്ചത്. തൃശൂര്‍ പുത്തൂരിനടുത്തുള്ള ഒരു ആദിവാസി ഊരില്‍ സന്ദര്‍ശനം നടത്തുന്നതിനിടയിലാണ് സംഭവം.
ചുഴലിക്കാറ്റ് നാശം വിതച്ച സ്ഥലം സന്ദര്‍ശിക്കാനെത്തിയതായിരുന്നു സുരേഷ് ഗോപി എം.പി. എന്നാല്‍ സുരേഷ് ഗോപി എത്തിയിട്ടും ജീപ്പില്‍ തന്നെ തുടര്‍ന്ന ഒല്ലൂര്‍ എസ്‌ഐയെ അദ്ദേഹം വിളിച്ചുവരുത്തി മേയറല്ല, താനൊരു എം.പി ആണെന്ന് ഓര്‍മ്മിപ്പിക്കുകയും ഒരു സല്യൂട്ടൊക്കെ ആകാമെന്ന് പറയുകയുമായിരുന്നു.
സല്യൂട്ട് ചെയ്യണ്ട എന്ന തീരുമാനം പോലീസ് അസോസിയേഷന് എടുക്കാന്‍ സാധിക്കില്ലെന്നും കേരള സര്‍ക്കാര്‍ അങ്ങനെ ഒരു തീരുമാനം എടുത്തിട്ടുണ്ടെങ്കില്‍ രാജ്യസഭാ ചെയര്‍മാനെ അവര്‍ അറിയിച്ച് അവിടെ നിന്നാണ് തങ്ങളെ അറിയിക്കുന്നതെന്നും സുരേഷ് ഗോപി പറഞ്ഞു. അങ്ങനെ ഒരു നോട്ടീസോ ഗവണ്‍മെന്റ് ഓര്‍ഡറോ ഇല്ലെന്നും അദ്ദേഹം പറഞ്ഞു.
സല്യൂട്ട് ചെയ്യിപ്പിച്ചു എന്നു പറയുന്ന പ്രയോഗം തന്നെ തന്റെ പ്രവര്‍ത്തനങ്ങളെ ഉന്നം വെച്ചുകൊണ്ടുള്ളതാണെന്നും സുരേഷ് ഗോപി പറഞ്ഞു. വളരെ മാന്യമായിട്ടാണ് പെരുമാറിയതെന്നും എസ്.ഐയെ ‘സര്‍’ എന്നാണ് അഭിസംബോധന ചെയ്തതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘മറിഞ്ഞുവീണ മരങ്ങള്‍ വനംവകുപ്പുകാരെക്കൊണ്ട് എടുപ്പിക്കാന്‍ എന്താണു വേണ്ടതെന്നു വച്ചാല്‍ സര്‍ ചെയ്യണമെന്നും’ സുരേഷ് ഗോപി പൊലീസ് ഉദ്യോഗസ്ഥനോടു പറയുന്നതു വിഡിയോ ദൃശ്യങ്ങളിലുണ്ട്. നാടിനു വേണ്ടി പലതും ചെയ്യാനുണ്ട്, അതിനൊക്കെ പണവുമുണ്ട്. പക്ഷേ, ചെയ്യാന്‍ സമ്മതിക്കേണ്ടേ?
എംപി എന്ന നിലയ്ക്കു ചെയ്യാന്‍ പറ്റുന്നതെല്ലാം ചെയ്തിട്ടുണ്ട്. പക്ഷേ, അതെല്ലാം തള്ളാണെന്നു ചില പന്നന്മാര്‍ പറഞ്ഞു നടക്കുന്നു. ഞാന്‍ ചെയ്തതിനൊക്കെ രേഖയുണ്ട്, വന്നാല്‍ അവന്മാരുടെ അണ്ണാക്കിലേക്കു തള്ളിക്കൊടുക്കാം’ – സുരേഷ് ഗോപി രോഷാകുലനായി പ്രതികരിച്ചു. സുരേഷ് ഗോപി ദേഷ്യപ്പെട്ടതിന് എന്തിനാണെന്ന് വ്യക്തമല്ല.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker