BOLLYWOODENTERTAINMENT

ജീവനക്കാര്‍ക്ക് കൊവിഡ്; സല്‍മാന്‍ ഖാനും കുടുംബവും നിരീക്ഷണത്തില്‍

മുംബൈ: ബോളിവുഡ് താരം സല്‍മാന്‍ ഖാന്‍ നിരീക്ഷണത്തില്‍. ജീവനക്കാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് അദ്ദേഹം നിരീക്ഷണത്തില്‍ പോയത്. രണ്ട് ഓഫീസ് ജീവനക്കാര്‍ക്കും ഡ്രൈവര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.

സല്‍മാന്‍ ഖാന്റെ കുടുബാംഗങ്ങളും നിരീക്ഷണത്തില്‍ പോകും. 14 ദിവസം നിരീക്ഷണത്തിലിരിക്കാനാണ് തീരുമാനം. രോഗം ബാധിച്ച ജീവനക്കാരെ മുംബൈയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

സല്‍മാന്റെ മാതാപിതാക്കളുടെ വിവാഹവാര്‍ഷികം ആഘോഷിക്കുവാന്‍ ഒരുങ്ങുന്നതിനിടെയാണ് സംഭവം. ഇതോടെ പരിപാടികള്‍ റദ്ദാക്കി.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker