BREAKING NEWSHEALTHLATESTWORLD

ജീവനക്കാര്‍ക്ക് മാനസികോല്ലാസം വേണം, സ്വയംഭോഗത്തിന് അരമണിക്കൂര്‍ അനുവദിച്ച് ഫിലിം മേക്കറായ യുവതി

തന്റെ ജോലിക്കാരുടെ മാനസിക സമ്മര്‍ദ്ദം കുറയ്ക്കാന്‍ ദിവസം അരമണിക്കൂര്‍ സ്വയംഭോഗത്തിന് അനുവദിച്ച് യുവതി. ബാഴ്‌സലോണയിലെ അഡള്‍ട്ട് ഫിലിം മേക്കറായ എറിക ലസ്റ്റ് ആണ് ഇത്തരത്തില്‍ ഒരു തീരുമാനം എടുത്തിരിക്കുന്നത്. എല്ലാ മെയ് മാസത്തിലും നടക്കുന്ന സ്വയംഭോഗ മാസം ആഘോഷിക്കുന്നതിന്റെ ഭാഗമായാണ് ഇത്തരം വിശ്രമവേള നല്‍കിയത് എന്നും, വര്‍ഷം മുഴുവനും അവധി നല്‍കുന്നത് തുടരുമെന്നും യുവതി പറയുന്നു. തന്റെ 36 ജീവനക്കാര്‍ക്കും ദൈനംദിന ഷെഡ്യൂളുകളില്‍ സമയം ചെലവഴിച്ച് സ്വയംആനന്ദം കണ്ടെത്താന്‍ അവസരം നല്‍കുമെന്നാണ് യുവതി പറയുന്നത്.
കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് തന്റെ ജീവനക്കാര്‍ കടുത്ത മാനസിക സമ്മര്‍ദ്ദം അനുഭവിക്കുന്നു എന്നാണ് യുവതി പറയുന്നത്. ഇതില്‍ നിന്നും മുക്തി നേടാനുള്ള മികച്ച മാര്‍ഗമാണ് സ്വയംഭോഗമെന്നും എറിക ലസ്റ്റ് പറയുന്നു. ‘ഞാന്‍ എന്റെ ജീവനക്കാരെ വിലമതിക്കുന്നു, അവര്‍ക്ക് നല്ല അനുഭവം ലഭിക്കുമ്പോള്‍ ഞങ്ങള്‍ നല്ല ജോലി ചെയ്യുന്നുവെന്ന് എനിക്കറിയാം,’ എറിക പറഞ്ഞു. കോവിഡ് പ്രതിസന്ധിക്ക് ശേഷം ജീവനക്കാരുടെ മാനസിക ഉല്ലാസം കുറഞ്ഞത് ശ്രദ്ധയില്‍ പെട്ടു എന്ന് യുവതി പറയുന്നു. അത് ജോലിയിലും പ്രതിഫലിച്ചു. ‘അതിനാല്‍, എല്ലാവര്‍ക്കും സന്തോഷം നല്‍കുന്ന ഒരു കാര്യം മാത്രമേയുള്ളൂവെന്ന് അറിഞ്ഞുകൊണ്ട്, അവര്‍ക്ക് ആസ്വദിക്കാനായി ഞാന്‍ ഒരു സ്വകാര്യ സ്വയംഭോഗ സ്റ്റേഷന്‍ സജ്ജമാക്കി.’ – യുവതി വെളിപ്പെടുത്തി.
തങ്ങള്‍ക്ക് ഈ സംവിധാനം ഗുണകരമാണെന്നാണ് ജീവനക്കാരും വെളിപ്പെടുത്തുന്നത്. തന്റെ മാതൃക മറ്റ് സംരംഭകരും പിന്തുടരണമെന്ന നിര്‍ദ്ദേശവും എറിക മുന്നോട്ട് വെക്കുന്നു.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker