KERALALATEST

ജീവിച്ചിരിക്കുന്ന ടി.പിയെ സഭയില്‍ പിണറായിക്ക് കാണാമെന്ന് കെ.കെ രമ

കോഴിക്കോട്: വലിയ വിജയത്തിനിടയിലും വടകരയിലെ ആര്‍.എം.പിയുടെ എം.എല്‍.എ സ്ഥാനം പിണറായിയെ അലോസരപ്പെടുത്തുമെന്ന് കെ.കെ രമ.കൊലപാതക രാഷ്ട്രീയത്തിനെതിരെ നിയമസഭയില്‍ ശക്തമായി ശബ്ദമുയര്‍ത്തും. ജീവിച്ചിരിക്കുന്ന ടി.പിയെ സഭയില്‍ പിണറായിക്ക് കാണാമെന്നും രമ പറഞ്ഞു.മനുഷ്യന് ജീവിക്കാനുള്ള അവകാശമാണ് വേണ്ടത്. വടകര വിധിയെഴുത്ത് അക്രമ രാഷ്ട്രീയത്തിനെതിരെയുള്ളതാണ്. എതിരഭിപ്രായം പറയുന്നവരെ കൊന്നുതള്ളുന്നവര്‍ക്കെതിരെ പോരാടും.ടി.പിയ്ക്ക് സമര്‍പ്പിക്കാനുള്ള വിജയമാണിത്. ഒരാശയത്തെയാണ് സി.പി.ഐ.എം ഇല്ലാതാക്കാന്‍ നോക്കിയത്. ആര്‍.എം.പിയുടെ രാഷ്ട്രീയത്തിന് കൂടുതല്‍ പ്രസക്തിയുണ്ടെന്നും രമ കൂട്ടിച്ചേര്‍ത്തു.

ടി.പി ചന്ദ്രശേഖരന്റെ ഒന്‍പതാം രക്തസാക്ഷി ദിനമായ ഇന്ന് ടി.പിയുടെ രക്തസാക്ഷി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തുകയും അനുസ്മരണ യോഗം സംഘടിപ്പിക്കുകയും ചെയ്തിരുന്നു.

വടകരയിലെ ജയം പിണറായി വിജയനോടുള്ള മറുപടിയാണെന്ന് വിജയത്തിന് പിന്നാലെ കെ.കെ രമ പ്രതികരിച്ചിരുന്നു. സി.പി.ഐ.എം പ്രവര്‍ത്തകരുടെയും വോട്ട് കൂടി ലഭിച്ചതിനാലാണ് താന്‍ ജയിച്ചത്. ടി.പി ചന്ദ്രശേഖരനെ മണ്ണില്‍ ഇല്ലാതാക്കിയ സി.പി.ഐ.എം നേതൃത്വത്തോടുള്ള പ്രതികാരമാണ് തന്റെ വിജയമെന്നും രമ പറഞ്ഞിരുന്നു.

Related Articles

Back to top button