വിവാദവ്യവസായി വിജയ് മല്യയുടെ മകന് സിദ്ധാര്‍ഥ മല്യയും കാമുകി ജാസ്മിന് സാന്റിയാഗോയും ആഴ്ചകള്‍ക്ക് മുമ്പാണ് വിവാഹിതരായത്. വിജയ് മല്യയുടെ യു.കെയിലെ ബംഗ്ലാവില്വെച്ചായിരുന്നു നീണ്ട കാലത്തെ പ്രണയത്തിനൊടുവില്‍ ഇരുവരും വിവാഹിതരായത്. ഇപ്പോഴിതാ വിവാഹത്തിനുശേഷം തന്റെ ജീവിതത്തിലുണ്ടായ മാറ്റങ്ങളെ പറ്റി പറയുകയാണ് ജാസ്മിന്.
ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് വിവാഹത്തിനു ശേഷം ജീവിതത്തില്വന്ന മാറ്റങ്ങളെപറ്റി ജാസ്മിന് വാചാലയായത്. വിവാഹം കഴിഞ്ഞതോടെ ജീവിതത്തിന് പുതിയ മാനങ്ങള്‍ വന്നതായി പിന്നീട് പിന്‍വലിച്ച വീഡിയോയില്‍ ജാസ്മിന് പറയുന്നുണ്ട്. നിത്യജീവിതത്തിലെ രസകരമായ സന്ദര്‍ഭങ്ങളാണ് ജാസ്മിന് പങ്കുവെച്ചത്.
കാമുകനായിരുന്ന സിദ്ധാര്‍ഥനെ വിവാഹം ചെയ്തതിനുശേഷം ജീവിതത്തില്‍ മാറ്റങ്ങളുണ്ടോ എന്ന മറ്റുള്ളവരുടെ തുടരെയുള്ള ചോദ്യത്തിനാണ് തങ്ങളുടെ പ്രണയനിമിഷങ്ങളുടെ ഒരേട് തമാശ രൂപേണ ജാസ്മിന് ഫോളോവേഴ്സുമായി പങ്കുവെച്ചത്.
ഒരുമിച്ചുള്ളപ്പോള്‍ പിന്നില്‍നിന്ന് സിദ്ധാര്‍ഥ ചേര്‍ത്തുപിടിച്ചു. പെട്ടെന്നുള്ള സ്നേഹപ്രകടനം സന്തോഷമുണ്ടാക്കി. സിദ്ധാര്‍ഥിന്റെ ഭാഗത്തുനിന്നുള്ള ഇത്തരത്തിലുള്ള സ്നേഹപ്രകടനങ്ങള്‍ എപ്പോഴും ഉണ്ടാകാറുണ്ട്.എല്ലാം പഴയതുപോലെ തന്നെ. പക്ഷെ പലതും മാറി, ഇനിയെനിക്ക് വിട്ടുപോകാനാകില്ലോ എന്ന് ജാസ്മിന് വീഡിയോയില്‍ പറയുന്നു. ഇത് പറയുമ്പോള്‍ സിദ്ധാര്‍ഥ സ്ക്രീനില്‍ പ്രത്യക്ഷപ്പെട്ട് വിവാഹമോതിരം കാണിച്ചുകൊണ്ട് അതെ, അത് ശരിയാണെന്ന് പറയുന്നതും വീഡിയോയില്‍ കാണാം.
2023 ലെ ഹാലോവീന്‍ ദിനത്തിലാണ് ഏറെക്കാലമായി പ്രണയത്തിലായിരുന്ന ജാസ്മിനെ ജീവിതം പങ്കിടാന്‍ ക്ഷണിച്ചതറിയിച്ച് സിദ്ധാര്‍ഥ ചിത്രങ്ങള്‍ പങ്കുവെച്ചത്
അടുത്ത സുഹൃത്തുക്കളും കുടുംബാംഗങ്ങളും മാത്രം പങ്കെടുത്ത ചടങ്ങായിരുന്നു സിദ്ധാര്‍ഥ മല്ല്യയും കാമുകി ജാസ്മിനുമായുള്ള വിവാഹം. വിജയ് മല്ല്യയുടെ യു.കെയിലെ ബംഗ്ലാവായിരുന്നു വിവാഹവേദി. ലണ്ടന്‍ സമീപത്താണ് വിജയ് മല്ല്യയുടെ 14 മില്യണ്‍ ഡോളര്‍ ( ഏകദേശം നൂറ് കോടിയിലേറെ രൂപ) വിലവരുന്ന ആഡംബരബംഗ്ലാവ് സ്ഥിതി ചെയ്യുന്നത്.
900 കോടിയിലേറെ രൂപയുടെ വായ്പാത്തട്ടിപ്പ് നടത്തിയതിന്റെ പേരില്‍ ഇഡി-സിബിഐ അന്വേഷണം നേരിടുകയാണ് വിജയ് മല്ല്യ.
112 1 minute read