LATESTAUTOFOUR WHEELER

ജൂണില്‍ നിസ്സാന്‍ ഇന്ത്യ വില്‍പ്പന നടത്തിയത് 3503 വാഹനങ്ങള്‍

കൊച്ചി നിസ്സാന്‍ ഇന്ത്യ 2021 ജൂണില്‍ 3503 വാഹനങ്ങളുടെ മൊത്തവില്‍പന നടത്തി. നിസ്സാന്‍ മാഗ്‌നൈറ്റ്, നിസ്സാന്‍ കിക്ക്‌സ് എന്നിവയ്‌ക്കൊപ്പം സബ് കോംപാക്റ്റ്, സിസെഗ്മെന്റ് എസ്യുവി വിഭാഗങ്ങള്‍ ഉള്‍പ്പെടെയാണിത്. നിസ്സാന്‍ മാഗ്‌നൈറ്റ് പുറത്തിറക്കിയതിനു ശേഷം 15,000 യൂണിറ്റുകളാണ് നിസ്സാന്‍ ഡെലിവര്‍ ചെയ്തത്.
ഉല്‍പാദനം വര്‍ധിപ്പിക്കുന്നതിനായി നിര്‍മ്മാണ പ്ലാന്റില്‍ നിസ്സാന്‍ മൂന്നാമത്തെ ഷിഫ്റ്റ് പുനരാരംഭിച്ചു. വൈറ്റ് നമ്പര്‍ പ്ലേറ്റ്, സീറോ ഡൗണ്‍ പേമെന്റ്, സീറോ മെയിന്റനന്‍സ്, സീറോ ഇന്‍ഷുറന്‍സ് / രജിസ്‌ട്രേഷന്‍ ചെലവുകള്‍ എന്നിവ ലഭ്യമാകുന്ന നിസ്സാന്‍ ഇന്റലിജന്റ് ഉടമസ്ഥാവകാശ സബ്‌സ്‌ക്രിപ്ഷന്‍ പ്ലാന്‍ ആരംഭിച്ചിരുന്നു. ഉപഭോക്താക്കളില്‍ നിന്നും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. കാന്റീന്‍ സ്റ്റോര്‍ ഡിപ്പാര്‍ട്ട്‌മെന്റുകളിലും നിസ്സാന്‍ വാഹനങ്ങള്‍ ലഭ്യമാണ്.
ഉപയോക്താക്കള്‍ക്കായി പുതിയ നിസ്സാന്‍ ഇന്റലിജന്റ് ഉടമസ്ഥാവകാശ സബ്‌സ്‌ക്രിപ്ഷന്‍ പദ്ധതി ആരംഭിച്ചു. കൂടാതെ ഉപഭോക്താക്കളുടെ കാത്തിരിപ്പ് കാലാവധി കുറയ്ക്കുന്നതിനായി പ്ലാന്റിലെ മൂന്നാമത്തെ ഷിഫ്റ്റ് പുനരാരംഭിച്ച് ഞങ്ങള്‍ നല്ലൊരു സീസണിനായി തയ്യാറെടുക്കുകയാണെന്നു നിസ്സാന്‍ മോട്ടോര്‍ ഇന്ത്യ മാനേജിംഗ് ഡയറക്ടര്‍ രാകേഷ് ശ്രീവാസ്തവ പറഞ്ഞു.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker