കൊച്ചി: മുന്‍നിര ഇലക്ട്രിക് ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ജെമോപായ് അതിന്റെ ഏറ്റവും പുതിയ ഇലക്ട്രിക് സ്‌കൂട്ടറായ റൈഡര്‍ സൂപ്പര്‍മാക്സ് അവതരിപ്പിച്ചു. സാധാരണക്കാരന് താങ്ങാനാവുന്ന വിലയില്‍ അസാധാരണമായ റൈഡിങ് അനുഭവം നല്‍കുന്ന രീതിയില്‍ രൂപകല്‍പ്പന ചെയ്തിട്ടുള്ള റൈഡര്‍ സൂപ്പര്‍മാക്സ്, അതി നൂതന സവിഷേതകള്‍ നിറഞ്ഞതാണ്. 79,999 രൂപ എക്സ്ഷോറൂം വിലയില്‍ റൈഡര്‍ സൂപ്പര്‍മാക്സ് ഇപ്പോള്‍ വിപണിയില്‍ ലഭ്യമാണ്.
പരമാവധി 2.7 കിലോവാട്ട് പവര്‍ നല്‍കുന്ന ബി എല്‍ ഡി സി ഹബ് മോട്ടോര്‍ ഉപയോഗിച്ചാണ് ഇത് പ്രവര്‍ത്തിക്കുന്നത്, പവര്‍ പാക്ക് ചെയ്ത മോട്ടോറിന് 60 കിലോമീറ്റര്‍ / മണിക്കൂര്‍ വേഗത കൈവരിക്കാന്‍ കഴിയും, കൂടാതെ ഒറ്റ ചാര്‍ജില്‍ 100 കിലോമീറ്റര്‍ വരെ നഗര പാതകളിലൂടെ സഞ്ചരിക്കാന്‍ റൈഡറെ പ്രാപ്തരാക്കുന്നു. പരിസ്ഥിതി സൗഹൃദവും ചെലവ് കുറഞ്ഞതും കാര്യക്ഷമവുമായ ഗതാഗത മാര്‍ഗ്ഗം തേടുന്നവര്‍ക്ക് ഈ ഇലക്ട്രിക് സ്‌കൂട്ടര്‍ ഏറ്റവും നല്ല ഒരു ഓപ്ഷന്‍ ആയിരിക്കും.
റൈഡര്‍ സൂപ്പര്‍മാക്സില്‍ 1.8 കിലോവാട്ട് പോര്‍ട്ടബിള്‍ സ്മാര്‍ട്ട് ബാറ്ററി പാക്കും ഒരു സ്മാര്‍ട്ട് ചാര്‍ജറും സജ്ജീകരിച്ചിരിക്കുന്നു, ഇവ രണ്ടും എ ഐ എസ് 156 കംപ്ലയിന്റ് ആണ്, ബ്രാന്‍ഡിന്റെ ആപ്പ് ആയ ജെമോപൈ കണക്ട് വഴിയുള്ള ആപ്പ് കണക്റ്റിവിറ്റിയും ഇതില്‍ ഉള്‍പ്പെടുന്നു. ജാസി നിയോണ്‍, ഇലക്ട്രിക് ബ്ലൂ, ബ്ലേസിംഗ് റെഡ്, സ്പാര്‍ക്ലിംഗ് വൈറ്റ്, ഗ്രാഫൈറ്റ് ഗ്രേ, ഫ്ലൂറസെന്റ് യെല്ലോ എന്നീ നിറങ്ങളില്‍ സ്പോര്‍ട്ടി ലുക്കിലുള്ള റൈഡര്‍ സൂപ്പര്‍ മാക്സ് ലഭ്യമാണ്.
മാര്‍ച്ച് 10 മുതല്‍ രാജ്യത്തുടനീളമുള്ള എല്ലാ ജെമോപായ് ഷോറൂമുകളിലും റൈഡര്‍ സൂപ്പര്‍മാക്സ് ലഭ്യമാകും. ജമോപൈ വെബ്സൈറ്റില്‍ 2,999 രൂപ അടച്ചു ഓണ്‍ലൈന്‍ ആയും ബുക്ക് ചെയ്യാവുന്നതാണ്.