LATESTBUSINESSBUSINESS NEWSEDUCATION

ജെയിന്‍ കല്പിത സര്‍വകലാശാലയും ഇന്ത്യന്‍ ആര്‍മിയും കരാര്‍ ഒപ്പിട്ടു

കൊച്ചി : ഇന്ത്യയിലെ മുന്‍നിര നാക് എ പ്ലസ് ഗ്രേഡസ് സര്‍വകലാശാലയായ ജെയിന്‍ യൂണിവേഴ്‌സിറ്റി, ഇന്ത്യന്‍ മിലിട്ടറിയുമായി എംഒയു ഒപ്പുവച്ചു. ബാംഗ്ലൂരിലെ എഎസ് സി സെന്റര്‍ ആന്‍ഡ് കോളജുമായാണ് (ആര്‍മി സര്‍വീസ് കോര്‍പ്‌സ്) ജെയിന്‍ ധാരണാപത്രം ഒപ്പിട്ടത്. കരാര്‍ പ്രകാരം പട്ടാള ഉദ്യോഗസ്ഥന്മാര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും ജെയിന്‍ കല്‍പ്പിത സര്‍വകലാശാലയുടെ ഓണ്‍കാമ്പസിലും ഓണ്‍ലൈന്‍ പ്രോഗ്രാമിലും എന്റോള്‍ ചെയ്യാന്‍ കഴിയും.
മാനേജ്‌മെന്റ്, കൊമേഴ്‌സ്, സയന്‍സസ്, ടെക്‌നോളജി എന്നിവയില്‍ ഏതു ഡിസിപ്ലിനും വിദ്യാര്‍ത്ഥികള്‍ക്ക് തെരഞ്ഞെടുക്കാം. ഓണ്‍ കാമ്പസ് പാഠ്യപദ്ധതികളായ എംബിഎ, എംസിഎ, എംഎസ് സി, പിജി ഡിപ്ലോമ, പിഎച്ച്ഡി, സര്‍ട്ടിഫിക്കേഷന്‍ പ്രോഗ്രാം എന്നിവ ബാംഗ്ലൂരു യൂണിവേഴ്്‌സിറ്റി കാമ്പസില്‍ എന്‍ റോള്‍ ചെയ്യാം. ഇന്ത്യന്‍ ആര്‍മിയില്‍ നിന്നു ലഭിക്കുന്ന സ്റ്റഡിലീവ് അധ്യയനത്തിനു വേണ്ടി ഉപയോഗിക്കാം.
കരസേനാ ഉദ്യോഗസ്ഥന്മാര്‍ക്കും അവരുടെ ആശ്രിതര്‍ക്കും, ഓണ്‍ ലൈന്‍ ഡിഗ്രി പ്രോഗ്രാമുകളായ എംബിഎ, എംസിഎ, എംഎ, ബികോം എന്നീ വിഷയങ്ങളില്‍ എന്റോള്‍ ചെയ്യാന്‍ യുജിസിയുടെ അംഗീകാരവുമുണ്ട്. 70ലേറെ വൈവിധ്യമാര്‍ന്ന പ്രോഗ്രാമുകളാണ് ഇവിടെ ഉള്ളത്

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker