BUSINESSBANKING

ജെ എം ഫിനാന്‍ഷ്യല്‍ ലിമിറ്റഡിന് 176.71 കോടി രൂപ അറ്റാദായം

കൊച്ചി രാജ്യത്തെ പ്രമുഖ സാമ്പത്തിക സേവന ദാതാക്കളായ ജെ എം ഫിനാന്‍ഷ്യല്‍ ലിമിറ്റഡിന് 2021 മാര്‍ച്ച് 31 ന് അവസാനിച്ച നാലാം പാദത്തില്‍ 176.61 കോടി രൂപയുടെ അറ്റാദായം. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ 130.56 കോടി രൂപയായിരുന്നു അറ്റാദായം. 35.35 ശതമാനത്തിന്റെ വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. നാലാം പാദത്തില്‍ 841.13 കോടി രൂപയാണ് കമ്പനിയുടെ മൊത്തം വരുമാനം. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ ഇത് 840.58 കോടി രൂപയായിരുന്നു.
202021 സാമ്പത്തിക വര്‍ഷത്തിന്റെ നാലു പാദങ്ങളിലുമായി 590.14 കോടി രൂപയാണ് കമ്പനി ആകെ അറ്റാദായം നേടിയിട്ടുള്ളത്. തൊട്ട് മുന്‍പുള്ള സാമ്പത്തിക വര്‍ഷത്തില്‍ ഇത് 544.98 കോടി രൂപയായിരുന്നു. 8.29 ശ തമാനത്തിന്റെ വര്‍ധനയാണ് രേഖപ്പെടുത്തിയത്.

Related Articles

Back to top button