LOCAL NEWS

ജെ എല്‍ ജി ഗ്രൂപ്പിന്റെ സഹകരണത്തോടെ ബന്ധിപ്പൂ കൃഷിയില്‍ പൂക്കാലം വിരിഞ്ഞു

കടപ്ര പഞ്ചായത്ത് ഏഴാം വാര്‍ഡില്‍ ചക്കാലമലയില്‍ തമ്പി ജോസി ദമ്പതികള്‍ നടത്തിയ ബന്ദി പൂ കൃഷിയിലാണ് ബന്ധിപ്പൂക്കളം വിരിഞ്ഞത്.
തമ്പിയുടെ സ്വന്തം പുരയിടത്തില്‍ ഹരിതശ്രീ ജെ എല്‍ ജി ഗ്രൂപ്പിന്റെയും കുടുംബശ്രീയുടെയും സഹകരണത്തോടെയാണ് കൃഷി നടത്തിയത്. കുടുംബശ്രീ ജില്ലാ മിഷന്‍ ഓഫീസില്‍ നിന്നും ജെ എല്‍ ജി ഗ്രൂപ്പാണ് തൈകള്‍ എത്തിച്ചു നല്‍കിയത്. ജൂലൈ മാസം ആണ് തൈകള്‍ ആദ്യമായി നട്ടത്. തുടര്‍ന്ന് വാര്‍ഡിലെ കുടുംബശ്രീ അംഗങ്ങളും ഹരിതശ്രീ ജെ എല്‍ ജി ഗ്രൂപ്പ് അംഗങ്ങളുടെയും നിര്‍ദ്ദേശങ്ങള്‍ സ്വീകരിച്ചാണ് കൃഷി മുന്നോട്ടു കൊണ്ടുപോയത്.
ബന്ദിപ്പൂ കൃഷിയുടെ വിളവെടുപ്പ് കടപ്ര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് നിഷ അശോകന്‍ ഉദ്ഘാടനം ചെയ്തു, വൈസ് പ്രസിഡന്റ് മിനി ജോസ്, ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ ശിവദാസ് യു പണിക്കര്‍, ജെ എല്‍ ജി ബ്ലോക്ക് കോഡിനേറ്റര്‍ മഞ്ജു, ക്ലസ്റ്റര്‍ ലെവല്‍ കോഡിനേറ്റര്‍ സിനി ജോണ്‍സണ്‍, കുടുംബശ്രീ ചെയര്‍പേഴ്‌സണ്‍ വത്സല ഗോപാലകൃഷ്ണന്‍, വൈസ് ചെയര്‍പേഴ്‌സണ്‍ ഇന്ദിരാ സുരേന്ദ്രന്‍, സിഡിഎസ് മെമ്പര്‍ മണിയമ്മ കൊച്ചുകുട്ടന്‍, ബാബു ചക്കാലമലയില്‍ , കെ.എം ബേബി കുട്ടി കുടുംബശ്രീ അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. പഞ്ചായത്തിന്റെയും കൃഷി വകുപ്പിന്റെയും സഹായം ലഭിക്കുകയാണെങ്കില്‍ തുടര്‍ വര്‍ഷങ്ങളിലും കൂടുതല്‍ കൃഷിയുമായി മുന്നോട്ട് പോകുമെന്ന് ഉടമ തമ്പി പറഞ്ഞു.ഓണം കളറാക്കാന്‍ ബന്ദിപ്പൂ ഇനി പരുമലയിലും

Related Articles

Back to top button