KERALANEWS

‘ജേക്കബ് തോമസിനെതിരായ അന്വേഷണ റിപ്പോർട്ട് മുദ്ര വെച്ച കവറിൽ നൽകണം’, സർക്കാരിന് സുപ്രീംകോടതി നിർദ്ദേശം

ദില്ലി : ഡ്രഡ്ജർ അഴിമതി കേസിൽ മുൻ ഡിജിപി ജേക്കബ് തോമസിന് എതിരായ അന്വേഷണ റിപ്പോർട്ട് മുദ്ര വച്ച കവറിൽ രണ്ട് ദിവസത്തിനുള്ളിൽ ഫയൽ ചെയ്യാൻ സംസ്ഥാന സർക്കാരിന് സുപ്രീംകോടതിയുടെ നിർദ്ദേശം. കേസ് ഓഗസ്റ്റ് 9 ന് പരിഗണിക്കാനായി മാറ്റി. ഡ്രഡ്ജർ അഴിമതി കേസിൽ ഡച്ച് കമ്പനിയായ ഐഎച്ച്സി ബീവെറിനെ കുറിച്ചുള്ള വിവരങ്ങൾ തേടി കേന്ദ്രത്തെ സംസ്ഥാനം സമീപിച്ചിരുന്നു. കേന്ദത്തിന്റെ ഇടപടൽ കൂടി ഉണ്ടായാലെ അന്വേഷണത്തിൽ കൂടുതൽ പുരോഗതിയുണ്ടാക്കാനാകൂവെന്നാണ് സർക്കാർ നിലപാട്. ഇതിൽ കോടതി ഇടപെടലും സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടിരുന്നു.

Related Articles

Back to top button