BREAKING NEWSLATESTNATIONAL

ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ വാക്‌സിന്‍ ഇന്ത്യയില്‍ നിര്‍മിക്കാമെന്ന് യുഎസ് നിര്‍ദേശം

വാഷിങ്ടണ്‍: ഇന്ത്യ നേരിടുന്ന വാക്‌സിന്‍ ക്ഷാമം പരിഹരിക്കുന്നതിനായി പങ്കാളിത്ത വാക്‌സിന്‍ ഉല്പാദനം എന്ന നിര്‍ദേശം മുന്നോട്ട് വെച്ച് യുഎസ്. ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ കോവിഡ് വാക്‌സിന്റെ ഉല്പാദനം ഇന്ത്യയിലും നടത്താമെന്നാണ് ബൈഡന്‍ ഭരണകൂടത്തിന്റെ നിര്‍ദേശം.
സ്വകാര്യമേഖല ഉത്പാദനവുമായി ബന്ധപ്പെട്ട് ചില ചര്‍ച്ചകള്‍ നടന്നതായി തനിക്കറിയാമെന്നും എന്നാല്‍ ഇത് എപ്പോള്‍ പ്രാബല്യത്തില്‍ വരുമെന്ന കാര്യം ഉറപ്പില്ലെന്നും യുഎസ് എംബസിയിലെ ഉദ്യോഗസ്ഥന്‍ ഡാനിയല്‍ ബി.സ്മിത് പറഞ്ഞു. 60 മില്യണ്‍ ആസ്ട്രസെനക്ക കോവിഡ് വാക്‌സിന്‍ ഇന്ത്യക്ക് യുഎസ് എന്നാണ് കൈമാറുന്നതെന്ന കാര്യത്തില്‍ തനിക്ക് വ്യക്തയില്ലെന്നും ഡാനിയേല്‍ അറിയിച്ചു.
‘ഇന്ത്യയില്‍ ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ വാക്‌സിന്‍ ഉല്പാദനത്തിന് സഹായകമാകുന്ന രീതിയില്‍ എങ്ങനെ നിക്ഷേപം നടത്താമെന്ന് ഞങ്ങളുടെ വികസനസാമ്പത്തിക കോര്‍പറേഷന്‍ ആലോചിച്ചുകൊണ്ടിരിക്കുകയാണ്. സ്വകാര്യമേഖലയില്‍ ഉത്പാദനവുമായി ബന്ധപ്പെട്ട് ചില ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്ന് എനിക്കറിയാം. ഉത്പാദനം വര്‍ധിപ്പിക്കുന്നതിനും ലൈസന്‍സിങ് പ്രോത്സാഹിപ്പിക്കുന്നതിനും മൂലധനത്തിന്റെ ആവശ്യമുണ്ടെങ്കില്‍ ഒരു സര്‍ക്കാര്‍ എന്ന രീതിയില്‍ ഞങ്ങള്‍ക്ക് ചെയ്യാന്‍ കഴിയുന്നതെല്ലാം ചെയ്യാന്‍ ഞങ്ങള്‍ തയ്യാറാണ്. ഞങ്ങള്‍ക്ക് എന്താണ് നല്‍കാനാകുക, ഞങ്ങള്‍ക്ക് സഹായം നല്‍കാനാകുമോ എന്നെല്ലാം ഞങ്ങള്‍ പരിശോധിക്കും.’ യുഎസ് എംബസി ഉദ്യോഗസ്ഥനായ ഡാനിയേല്‍ ബി.സ്മിത്ത് പറഞ്ഞു.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker