തൃശൂര്‍: ജോലി ചെയ്ത സ്ഥാപനത്തില്‍ നിന്നും 19.94 കോടി രൂപയുമായി യുവതി മുങ്ങി എന്ന് പരാതി. വലപ്പാട് മണപ്പുറം കോംപ്ടക് ആന്റ് കണ്‍സള്‍ട്ടന്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിലാണ് തട്ടിപ്പ് നടന്നത്. 18 വര്‍ഷത്തോളമായി അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ ആയി ജോലി ചെയ്തു വരികയായിരുന്ന ധന്യ മോഹന്‍ തട്ടിപ്പ് നടത്തി എന്നാണ് പരാതി. തട്ടിപ്പിനെ കുറിച്ച് അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിച്ചു. വലപ്പാട് സിഐയുടെ നേതൃത്വത്തിലുള്ള ഏഴംഗ സംഘത്തിനാണ് അന്വേഷണ ചുമതല.
2020 മെയ് മുതല്‍ സ്ഥാപനത്തില്‍ നിന്നും വ്യാജ ലോണുകള്‍ ഉണ്ടാക്കി കമ്പനിയുടെ ഡിജിറ്റല്‍ പേഴ്‌സണല്‍ ലോണ്‍ അക്കൗണ്ടില്‍ നിന്നും അവരുടെ അച്ഛന്റെയും സഹോദരന്റെയും വിവിധ അക്കൗണ്ടുകളിലേക്ക് പണം ട്രാന്‍സ്ഫര്‍ ചെയ്ത് 19.94 കോടി രൂപ തട്ടിയെടുത്തെന്നാണ് പരാതി. ഈ പണം കൊണ്ട് യുവതി ആഡംബര വസ്തുക്കളും സ്ഥലവും വീടും മറ്റും വാങ്ങി. പിടിയിലാവും എന്ന് മനസ്സിലായ യുവതി ശാരീരിക ബുദ്ധിമുട്ടെന്ന് പറഞ്ഞ് ഓഫീസില്‍ നിന്നും മുങ്ങിയെന്നും പരാതിയില്‍ പറയുന്നു.
വലപ്പാട് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. യുവതിയും ബന്ധുക്കളും ഒളിവിലാണ്. കൊല്ലത്തെ വീടും പൂട്ടിയിട്ടിരിക്കുകയാണ്.
‘ധന്യ ഓണ്‍ലൈന്‍ റമ്മിക്ക് അടിമ, പണം ഉപയോഗിച്ചത് ധൂര്‍ത്തിനും ആഢംബരത്തിനും’
മണപ്പുറം തട്ടിപ്പ് കേസിലെ പ്രതി ധന്യാ മോഹന്‍ തട്ടിപ്പ് പണം ഉപയോഗിച്ചത് ധൂര്‍ത്തിനും ആഢംബരത്തിനുമെന്ന് പൊലീസ്. ധന്യ ഓണ്‍ലൈന്‍ റമ്മിക്ക് അടിമയാണെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. 2 കോടിയുടെ ഓണ്‍ലൈന്‍ റമ്മി ഇടപാട് വിവരങ്ങള്‍ ധന്യയോട് ഇന്‍കം ടാക്‌സ് തേടിയിട്ടുണ്ടെങ്കിലും വിവരങ്ങള്‍ ധന്യ കൈമാറിയിട്ടില്ല. 2 കൊല്ലത്തിനിടെയാണ് ധന്യ വലപ്പാട് സ്ഥലം വാങ്ങിയത്. വലപ്പാട്ടെ വീടിന് മുന്നിലെ 5 സെന്റ് വാങ്ങിയെങ്കിലും ആധാരം നടത്തിയില്ല. തട്ടിപ്പ് തുടങ്ങിയങ്ങിയതിന് പിന്നാലെ വിദേശത്തായിരുന്ന ധന്യയുടെ ഭര്‍ത്താവ് നാട്ടിലെത്തിയിരുന്നുവെന്നും പൊലീസ് പറയുന്നു.
വലപ്പാട് മണപ്പുറം കോംപ്‌ടെക് ആന്റ് കണ്‍സള്‍ട്ടന്‍സി ലിമിറ്റഡിലെ അസിസ്റ്റന്റ് ജനറല്‍ മാനേജറായിരുന്ന ധന്യ 19.94 കോടി രൂപയുടെ തട്ടിപ്പാണ് നടത്തിയത്. കമ്പനിയുടെ ഡിജിറ്റല്‍ പേഴ്‌സണല്‍ ലോണ്‍ അക്കൗണ്ടില്‍ നിന്നാണ് എജിഎം, ധന്യ മോഹന്‍ പണം തട്ടിയത്. 18 വര്‍ഷം ജോലി ചെയ്ത സ്ഥാപനത്തില്‍ നിന്ന് ഞ്ച് വര്‍ഷം കൊണ്ടാണെന്ന് കൊല്ലം സ്വദേശിനിയായ ധന്യ മോഹന്‍ 19.94 കോടി തട്ടിയത്. സ്ഥാപനത്തില്‍ അസിസ്റ്റന്റ് ജനറല്‍ മാനേജരായാണ് ധന്യ മോഹന്‍ ജോലി ചെയ്തിരുന്നത്. ഡിജിറ്റല്‍ ഇടപാടിലൂടെയാണ് ധന്യ 19.94 കോടി തട്ടിയെടുത്തെന്ന് എസ് പി പറഞ്ഞു. പ്രതി വിദേശത്ത് കടക്കാതിരിക്കാന്‍ പൊലീസ് ലുക്ക് ഔട്ട് സര്‍ക്കുലര്‍ പുറത്തിറക്കിയിട്ടുണ്ട്. തട്ടിപ്പ് പണം ഉപയോഗിച്ച് വാങ്ങിയ വലപ്പാട്ടെ വീട് കണ്ടുകെട്ടാനുള്ള നടപടികളും തുടങ്ങി.
ഏഴംഗ പ്രത്യേക സംഘം രൂപീകരിച്ചാണ് കേസ് അന്വേഷിക്കുന്നതെന്ന് എസ് പി പറഞ്ഞു. ധന്യ താമസിച്ചിരുന്ന തൃശൂരിലെ വീടും കൊല്ലത്തെ വീടും പൂട്ടിയിട്ട നിലയിലാണ്. ധന്യയും ബന്ധുക്കളും ഒളിവിലാണ്. ജൂലൈ 23ന് സ്ഥാപനം ധന്യയ്‌ക്കെതിരെ പരാതി നല്‍കിയതിന് പിന്നാലെയാണ് കാണാതായത്. വീടിന്റെ പൂട്ട് തകര്‍ത്ത് അകത്തു കയറി പൊലീസ് പരിശോധന നടത്തി. ധന്യ 19.94 കോടി രൂപ സ്ഥാപനത്തില്‍ നിന്ന് തട്ടിയെടുത്തെന്നാണ് പൊലീസിന്റെ പ്രാഥമിക കണ്ടെത്തല്‍. 2020 മെയ് മുതല്‍ സ്ഥാപനത്തില്‍ നിന്നും വ്യാജ ലോണുകള്‍ ഉണ്ടാക്കി കമ്പനിയുടെ ഡിജിറ്റല്‍ പേഴ്‌സണല്‍ ലോണ്‍ അക്കൗണ്ടില്‍ നിന്നും അഞ്ച് അക്കൗണ്ടുകളിലേക്ക് പണം ട്രാന്‍സ്ഫര്‍ ചെയ്തായിരുന്നു തട്ടിപ്പ്. പിടിയിലാവും എന്ന ഘട്ടത്തില്‍ യുവതി ശാരീരിക ബുദ്ധിമുട്ടെന്ന് പറഞ്ഞാണ് ഓഫീസില്‍ നിന്നും പോയത്.