നമ്മള്‍ ദിവസവും ജോലിക്ക് പോകുന്ന ഇടത്തെ ഒരു പ്രത്യേക വസ്തുവിനോട് നമുക്ക് ഭയമാണെങ്കില്‍ എന്താകും സ്ഥിതി? അത്തരമൊരു ദുരനുഭവം പങ്കുവെക്കുകയാണ് അലക്‌സാന്‍ഡ്രിയ ഗൊവാന്‍ എന്ന 23-കാരി. ടിക്ടോക് വീഡിയോയിലൂടെ ആണ് അലക്സാന്‍ഡ്രിയ തന്റെ ദുരനുഭവം പങ്കുവെച്ചത്. ഹോട്ടലില്‍ വെയ്ട്രസായി ജോലി ചെയ്യുന്ന അലക്‌സാന്‍ഡ്രിയയ്ക്ക് കെച്ചപ്പ് അഥവാ ടൊമറ്റോ സോസിനെയാണ് ഭയം.
വലിയ കുപ്പിയിലെ കെച്ചപ്പ് ഏറെ ബുദ്ധിമുട്ടി ചെറിയ കുപ്പികളില്‍ നിറയ്ക്കുന്ന വീഡിയോ ആണ് അലക്‌സാന്‍ഡ്രിയ ടിക്ടോക്കിലൂടെ പങ്കുവെച്ചത്. ഭയം കാരണം ‘ഉന്നം’ തെറ്റി കെച്ചപ്പ് കുപ്പിക്ക് പുറത്തേക്ക് പോകുന്നതും കാണാം. നിരവധി പേരാണ് അലക്‌സാന്‍ഡ്രിയയുടെ സങ്കടത്തില്‍ പങ്കുചേര്‍ന്ന് വീഡിയോയ്ക്ക് താഴെ കമന്റുകളിട്ടത്. ‘മാര്‍ചുവസ്‌കുവസ്ഫോബിയ’ (mortuusequusphobia) എന്നാണ് കെച്ചപ്പിനോട് തോന്നുന്ന ഭയത്തെ പറയുന്ന പേര്. താന്‍ മാത്രമാണ് ലോകത്ത് ഇങ്ങനെയൊരു ഭയത്തോടെ ജീവിക്കുന്നയാള്‍ എന്നാണ് ഇതുവരെ കരുതിയിരുന്നത് എന്നാണ് ഒരാള്‍ കമന്റുചെയ്തത്.
കെച്ചപ്പ് പിശാചാണ്, തനിക്ക് കെച്ചപ്പിനോട് വെറുപ്പാണ് എന്നെല്ലാം നീളുന്നു കമന്റുകള്‍. സഹോദരി കെച്ചപ്പ് കുപ്പി തന്റെ തലയിലൂടെ കമിഴ്ത്തിയ അന്നുമുതലാണ് തനിക്ക് കെച്ചപ്പിനോട് പേടി തോന്നിത്തുടങ്ങിയതെന്ന് അലക്‌സാന്‍ഡ്രിയ പറയുന്നു. തന്റെ 12-ാം വയസിലായിരുന്നു ഇതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
52 Less than a minute