KERALALATEST

ജോസഫൈന്‍ തെറ്റ് ഏറ്റുപറഞ്ഞു: പി.കെ.ശ്രീമതി

തിരുവനന്തപുരം: വനിതാ കമ്മിഷന്‍ അധ്യക്ഷ സ്ഥാനത്തുനിന്നു രാജിവച്ച എം.സി.ജോസഫൈന്‍ തെറ്റ് ഏറ്റുപറഞ്ഞതായി സിപിഎം നേതാവും മുന്‍ മന്ത്രിയുമായ പി.കെ.ശ്രീമതി. മനുഷ്യത്വവും സൗഹാര്‍ദവും പാര്‍ട്ടിയില്‍ ഏറെ പ്രധാനമാണ്. വനിതാ കമ്മിഷനാണ് ദുരിതമനുഭവിക്കുന്ന സ്ത്രീകളുടെ അവസാന അത്താണി. പരാതിക്കാര്‍ക്ക് ആശ്വാസത്തോടെ പോകാന്‍ കഴിയുന്ന രീതിയിലാവണം ഇടപെടലുകളെന്നും ശ്രീമതി ചൂണ്ടിക്കാട്ടി.
ഫോണ്‍ ഇന്‍ പരിപാടിയില്‍ പരാതിക്കാരിയോട് മോശമായി സംസാരിച്ച സംഭവം വിവാദമായതിനെ തുടര്‍ന്നാണു ജോസഫൈന്‍ രാജിവച്ചത്. സിപിഎം സെക്രട്ടേറിയറ്റ് യോഗത്തിലാണു തീരുമാനം. എട്ടു മാസം കൂടി കാലാവധി ബാക്കിയിരിക്കെയാണ് രാജി. പരാമര്‍ശത്തെക്കുറിച്ച് സിപിഎം കേന്ദ്ര കമ്മിറ്റി അംഗമായ ജോസഫൈന്‍ യോഗത്തില്‍ വിശദീകരിച്ചു. ഇ.പി.ജയരാജന്‍ അടക്കമുള്ള നേതാക്കള്‍ ജോസഫൈന്റെ നിലപാടിനെ വിമര്‍ശിച്ചു.
പാര്‍ട്ടിക്കു നാണക്കേടുണ്ടാക്കിയ സംഭവമായി വിവാദം മാറിയെന്നു നേതാക്കള്‍ പറഞ്ഞു. ജോസഫൈനെ പോലെ ഒരു നേതാവോ കമ്മിഷന്റെ അധ്യക്ഷ സ്ഥാനത്തിരിക്കുന്ന ആളോ ഉപയോഗിക്കേണ്ട വാക്കുകളല്ല ഉണ്ടായത്. പദവിയുടെ ഉത്തരവാദിത്തം ജോസഫൈന്‍ മനസ്സിലാക്കിയില്ലെന്നും വിമര്‍ശനമുയര്‍ന്നു. ജോസഫൈന്റെ നിലപാടുകള്‍ക്കെതിരെ പാര്‍ട്ടി നേരത്തേയും മുന്നറിയിപ്പു നല്‍കിയിരുന്നു.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker