KERALALATEST

ജോസ് എല്‍ഡിഎഫില്‍ വന്നപ്പോള്‍ അഴിമതിക്കാരന്‍ പുണ്യാളനായി: വി ഡി സതീശന്‍

കൊച്ചി: എല്‍ ഡി എഫിനൊപ്പം ജോസ് കെ മാണി വന്നതുകൊണ്ടുമാത്രമാണ് അഴിമതിക്കാരനെന്ന് വിളിച്ചയാളെ പുണ്യാളനാക്കിയതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. കെ എം മാണിക്കെതിരായ പരാമര്‍ശം സുപ്രീംകോടതിയില്‍ സര്‍ക്കാര്‍ തിരുത്തിയതിനു പിന്നാലെയാണ് പ്രതിപക്ഷ നേതാവിന്റെ പ്രതികരണം.
എല്‍ ഡി എഫിനൊപ്പം ജോസ് കെ മാണി വന്നതുകൊണ്ടുമാത്രമാണ് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ഇത്തരമൊരു തിരുത്തിന് തയാറായത്. സര്‍ക്കാരിനെതിരായ അഴിമതിയാണെങ്കില്‍ ഉമ്മന്‍ചാണ്ടി എങ്ങനെ ബജറ്റ് അവതരിപ്പിക്കുമെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ചോദിച്ചു.
കെ എം മാണിയെക്കൊണ്ട് ബജറ്റ് അവതരിപ്പിക്കരുതെന്നും വേണമെങ്കില്‍ ഉമ്മന്‍ചാണ്ടിയെക്കൊണ്ട് ബജറ്റ് അവതരിപ്പിച്ചോളാനും അന്ന് ഇടതുപക്ഷം പറഞ്ഞിരുന്നു. ഉമ്മന്‍ചാണ്ടിയാണ് ബജറ്റ് അവതരിപ്പിക്കുന്നതെങ്കില്‍ അവര്‍ ഈ സമരത്തില്‍ നിന്ന് പിന്മാറാമെന്ന് പരസ്യമായി പറയുകയും ഉമ്മന്‍ചാണ്ടിയെ അക്കാര്യം അറിയിക്കുകയും ചെയ്തതാണെന്നും അദ്ദേഹം പറഞ്ഞു.
നിയമസഭാ കയ്യാങ്കളി കേസില്‍ കെ എം മാണിക്കെതിരായ നിലപാട് തിരുത്തിയിരിക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍. മാണി അഴിമതിക്കാരന്‍ അല്ലെന്നും സര്‍ക്കാര്‍ ബജറ്റ് അവതരിപ്പിക്കുന്നതിന് എതിരായിരുന്നു പ്രതിഷേധമെന്നുമാണ് സംസ്ഥാന സര്‍ക്കാര്‍ ഇന്ന് സുപ്രീംകോടതിയില്‍ തിരുത്തിയത്.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker