KERALABREAKING NEWSLATEST

ജോസ് കെ മാണിയുടെ ഒഴിവ്: രാജ്യസഭാ തെരഞ്ഞെടുപ്പ് തത്കാലമില്ലെന്ന് കമ്മീഷന്‍

ന്യൂഡല്‍ഹി: ജോസ് കെ മാണി രാജിവെച്ച ഒഴിവിലേയ്ക്ക് തത്കാലം രാജ്യസഭാ തെരഞ്ഞെടുപ്പ് നടത്തില്ല. രാജ്യത്ത് കൊവിഡ് 19 രണ്ടാം തരംഗത്തിന്റെ സാഹചര്യത്തില്‍ നിലവില്‍ ഉപതെരഞ്ഞെടുപ്പ് നടത്തേണ്ടതില്ലെന്നുും പിന്നീട് നടത്താമെന്നുമാണ് തീരുമാനം. തെരഞ്ഞെടുപ്പ് കമ്മീഷന്‍ വെള്ളിയാഴ്ച പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
കേരള കോണ്‍ഗ്രസ് എം അധ്യക്ഷന്‍ ജോസ് കെ മാണി രാജിവെച്ചതു വഴി 2021 ജനുവരി 11നായിരുന്നു രാജ്യസഭയില്‍ ഒരു സീറ്റ് ഒഴിവു വന്നത്. ഈ സീറ്റിനു ഒരു വര്‍ഷത്തിലധികം കാലാവധിയുണ്ടെങ്കില്‍ സഭയില്‍ ഒഴിവു വന്നാല്‍ ഇതിലേയ്ക്ക് ആറു മാസത്തിനുള്ളില്‍ തെരഞ്ഞെടുപ്പ് നടത്തണമെന്നാണ് ചട്ടം. എന്നാല്‍ കൊവിഡ് 19 സാഹചര്യത്തില്‍ തത്കാലം തെരഞ്ഞെടുപ്പ് വേണ്ടെന്നും കൊവിഡ് സാഹചര്യം മെച്ചപ്പെട്ട ശേഷം തെരഞ്ഞെടുപ്പ് നടത്താമെന്നുമാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം
ബന്ധപ്പെട്ട സംസ്ഥാനങ്ങളുടെയും കേന്ദ്ര, സംസ്ഥാന ദുരന്ത നിവാരണ സേനകളുടെയും അഭിപ്രായം തേടിയ ശേഷം തെരഞ്ഞെടുപ്പ് തീയതി പിന്നീട് അറിയിക്കുമെന്നും വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കുന്നു.
കേരള കോണ്‍ഗ്രസ് എം യുഡിഎഫിന്റെ ഭാഗമായിരുന്ന സമയത്ത് നടന്ന തെരഞ്ഞെടുപ്പിലായിരുന്നു ജോസ് കെ മാണി രാജ്യസഭയിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ടത്. നിയമസഭാ തെരഞ്ഞെടുപ്പില്‍ പാലാ സീറ്റില്‍ നിന്നു മത്സരിക്കുന്നതിനു മുന്നോടിയായിട്ടായിരുന്നു ജോസ് കെ മാണി രാജ്യസഭാംഗത്വം രാജി വെക്കുകയായിരുന്നു. എന്നാല്‍ പാലാ മണ്ഡലത്തില്‍ നിന്ന് സിറ്റിങ് എംഎല്‍എ മാണി സി കാപ്പനോട് അദ്ദേഹം പരാജയപ്പെട്ടിരുന്നു.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker