തിരുവനന്തപുരം: ജോസ് കെ മാണിയുടെ നേതൃത്വത്തിലുള്ള കേരളാ കോണ്‍ഗ്രസ് പാര്‍ട്ടിയെ എല്‍ഡിഎഫില്‍ ഘടകകക്ഷിയായി ഉള്‍പ്പെടുത്തി. ഇതോടെ എല്‍ഡിഎഫിലെ ഘടകകക്ഷികളുടെ എണ്ണം പതിനൊന്നായി. ഇന്ന് ചേര്‍ന്ന എല്‍ഡിഎഫ് യോഗത്തിലാണ് തീരുമാനം.സിപിഐയും അനുകൂലിച്ചതോടെയാണ് മുന്നണി പ്രവേശനം എളുപ്പമായത്. സീറ്റ് സംബന്ധിച്ച് കാര്യങ്ങള്‍ പിന്നീട് ചര്‍ച്ച ചെയ്യാമെന്ന് മുഖ്യമന്ത്രി അറിയിച്ചു. പാലാ സീറ്റില്‍ വ്യ്ക്തത വരുത്തണമെന്ന് എന്‍സിപി പറഞ്ഞു.
ഡിസംബര്‍ ആദ്യം തദ്ദേശതിരഞ്ഞെടുപ്പ് പ്രതീക്ഷിക്കുന്നതിനാലാണ് ജോസ് കെ.മാണിയെ ഉടന്‍ തന്നെ ഇടതുമുന്നണിയിലെടുത്തത്. സിപിഐയുമായി ചര്‍ച്ച നടത്തിയതിനുപിന്നാലെ മറ്റ് ഘടകകക്ഷികളുമായും സിപിഎം നേതൃത്വം ഇക്കാര്യം ചര്‍ച്ച ചെയ്തിരുന്നു.
നിയമസഭാ സീറ്റുകള്‍ സംബന്ധിച്ച് ധാരണയില്ലെന്നും രാഷ്ട്രീയ തീരുമാനത്തിന്റെ ഭാഗമായാണ് ജോസ് കെ.മാണി ഇടതുമുന്നണിയിലേക്ക് വരുന്നതെന്നുമാണ് ഘടകകക്ഷികളെ സിപിഎം അറിയിച്ചിരിക്കുന്നത്. അതുകൊണ്ട് തന്നെ നിയമസഭാ സീറ്റുസംബന്ധിച്ച കാര്യങ്ങള്‍ ഇന്ന് മുന്നണി ചര്‍ച്ച ചെയ്തില്ല