ഗാസിയാബാദ് (ഉത്തര്‍പ്രദേശ്): ജ്യൂസില്‍ മൂത്രം കലര്‍ത്തി വില്‍പന നടത്തിയെന്ന പരാതിയില്‍ ജ്യൂസ് കച്ചവടക്കാരനെ പോലീസ് അറസ്റ്റ് ചെയ്തു. ഗാസിയാബാദിലെ ഇന്ദ്രാപുരി മേഖലയില്‍ ‘ഖുഷി ജ്യൂസ് കോര്‍ണര്‍’ എന്ന സ്ഥാപനം നടത്തുന്ന ആമിര്‍ ഖാനാണ് അറസ്റ്റിലായത്. ഇയാള്‍ക്കൊപ്പം കച്ചവടത്തില്‍ പങ്കാളിയായ 15-കാരനെയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ജ്യൂസില്‍ മനുഷ്യമൂത്രം കലര്‍ത്തി വില്‍പന നടത്തുന്നതായുള്ള പരാതികള്‍ ലഭിച്ചതോടെയാണ് കച്ചവടക്കാരനെതിരേ നടപടിയെടുത്തതെന്ന് പോലീസ് പറഞ്ഞു. പരാതി കിട്ടിയതിന് പിന്നാലെ കടയില്‍ പോലീസ് സംഘം റെയ്ഡ് നടത്തിയിരുന്നു. പരിശോധനയില്‍ മൂത്രം നിറച്ച ഒരു പ്ലാസ്റ്റിക് കാന്‍ കണ്ടെത്തി. ഒരുലിറ്ററോളം മൂത്രമാണ് ഇതിലുണ്ടായിരുന്നത്.
ചോദ്യംചെയ്യലില്‍ ഉടമയ്ക്ക് ഇതുസംബന്ധിച്ച് വ്യക്തമായ മറുപടി നല്‍കാനായില്ല. ഇതോടെയാണ് കച്ചവടക്കാരനെ അറസ്റ്റ് ചെയ്തതെന്നും എ.സി.പി. ഭാസ്‌കര്‍ വര്‍മ പറഞ്ഞു.
68 Less than a minute