LATESTOTHERSSPORTS

ജ്യോക്കോവിച്ചിന് ഫ്രഞ്ച് ഓപ്പണ്‍ കിരീടം

പാരീസ്: അഞ്ച് സെറ്റ് നീണ്ട മാരത്തണ്‍ പോരാട്ടത്തിനൊടുവില്‍ സെര്‍ബിയന്‍ താരം നൊവാക്ക് ജ്യോക്കോവിച്ച് റോളങ് ഗാരോയിലെ തന്റെ രണ്ടാമത്തെ കിരീടം സ്വന്തമാക്കി.
ഫൈനലില്‍ ഉശിരന്‍ തിരിച്ചുവരവിലൂടെ 34 കാരനായ ജ്യോക്കോവിച്ച്. ഗ്രീക്ക് താരം സ്‌റ്റെഫാനോസ് സിറ്റ്‌സിപാസിനെ മറികടന്നു. സ്‌കോര്‍ : 67(68), 26, 63, 62,64 .
2016ലായിരുന്നു ജ്യോക്കോവിച്ചിന്റെ ആദ്യ ഫ്രഞ്ച് ഓപ്പണ്‍ നേട്ടം . ഇതോടെ 19 ഗ്രാന്റ് സ്ലാം കിരീടങ്ങളുടെ ഉടമകൂടിയായി. ഒരു കിരീടം കൂടി നേടിയാല്‍ ഏറ്റവും കൂടുതല്‍ ഗ്രാന്‍ഡ്സ്ലാം നേടിയ (20 കിരീടങ്ങള്‍) റോജര്‍ ഫെഡറര്‍ക്കും റാഫേല്‍ നദാലിനുമൊപ്പമെത്താം.
ആദ്യ രണ്ട് സെറ്റുകളും സിറ്റ്‌സിപാസ് നേടിയ ശേഷമാണ് സെര്‍ബിയന്‍ താരം മത്സരത്തില്‍ തിരിച്ചെത്തിയത്. കലാശപ്പോരാട്ടം നാല് മണിക്കൂറും 11 മിനിറ്റും നീണ്ടു നിന്നു. ഈ വര്‍ഷം ഇനി ഗോള്‍ഡന്‍ ഗ്രാന്റ്സ്ലാം എന്നു വിശേഷിപ്പിക്കുന്ന ഒളിമ്പിക്‌സ് സ്വര്‍ണം , വിംബിള്‍ഡണ്‍, യു.എസ് ഓപ്പണ്‍ എന്നിവയാണ് ജ്യോക്കോവിച്ചിനു മുന്നിലുള്ളത്. ഇതില്‍ നിലവിലെ വിംബിള്‍ഡന്‍ ചാമ്പ്യന്‍കൂടിയാണ് ജ്യോക്കോവിച്ച്..

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker