BREAKING NEWSWORLD

‘ഞങ്ങളും മനുഷ്യന്മാരാണ്, ശമ്പളം കിട്ടിയിട്ടില്ല’ വാര്‍ത്ത വായിക്കുന്നതിനിടെ അവതാരകന്‍

കോവിഡ് മഹാമാരി തൊഴില്‍ മേഖലയില്‍ ഉണ്ടാക്കിയ ആഘാതം ചെറുതല്ല. നിരവധി പേര്‍ക്കാണ് ജോലി നഷ്ടപെട്ടത്. ചിലര്‍ക്ക് ശമ്പളം കാര്യമായി വെട്ടിക്കുറച്ചു. മറ്റു ചിലര്‍ക്ക് കമ്പനികള്‍ കൃത്യസമയത്ത് ശമ്പളം നല്‍കാതെ നീട്ടികൊണ്ടുപോവുകയാണ്. ഇക്കൂട്ടത്തിലുള്ളവര്‍ ജോലി പോകുമോ എന്ന ഭയം മൂലം ആരോടും പരാതി പറയാതെ എല്ലാം സഹിച്ച് മുന്നോട്ട് പോവുകയാണ്. അതെ സമയം ന്യൂസ് റീഡറായ കബിന്ദ കാലിമിന ഒടുവില്‍ ക്ഷമ നശിച്ച് പ്രതികരിച്ചു.
സാംബിയയിലെ കെബിഎന്‍ ടിവി ന്യൂസ് (കെന്‍മാര്‍ക് ബ്രോഡ്കാസ്റ്റിംഗ് നെറ്റ്‌വര്‍ക്ക്) അവതാരകനായ കബിന്ദ കാലിമിന വാര്‍ത്ത വായിക്കുന്നതിനിടെ അത് നിര്‍ത്തിയാണ് തനിക്കും സഹപ്രവര്‍ത്തകര്‍ക്കും ശമ്പളം ലഭിച്ചിട്ടില്ല എന്ന കാര്യം ടിവിയിലൂടെ വിളിച്ചു പറഞ്ഞത്. ലേഡീസ് ആന്‍ഡ് ജന്റില്‍ മാന്‍ എന്ന് അഭിസംബോധന ചെയ്താണ് കബിന്ദ കാലിമിന വാര്‍ത്തകള്‍ വായിച്ചു തുടങ്ങുന്നത്. പ്രധാന വാര്‍ത്തകളും അന്താരാഷ്ട വാര്‍ത്തകളും വായിച്ച ശേഷം കായീക വാര്‍ത്തകള്‍ വായിക്കാന്‍ ആരംഭിക്കുന്ന കബിന്ദ കാലിമിന പക്ഷെ അസ്വസ്ഥനാണ് എന്ന് അവതാരത്തെ വ്യക്തമാണ്.
തുടന്ന് വര്‍ത്തയല്ലാത്ത ഒരു കാര്യം പറയാനുണ്ട് എന്ന് പറഞ്ഞാണ് കബിന്ദ ശമ്പള പ്രശ്‌നം വെളിപ്പെടുത്തുന്നത്. ‘ഞങ്ങളും മനുഷ്യരാണ്, ഞങ്ങള്‍ക്ക് ശമ്പളം കിട്ടണം. നിര്‍ഭാഗ്യവശാല്‍ കെബിഎന്‍ ടിവിയില്‍ ഞങ്ങള്‍ക്കാര്‍ക്കും ശമ്പളം ലഭിച്ചിട്ടില്ല’ എന്ന് പറഞ്ഞാണ് കബിന്ദ ആരംഭിക്കുന്നത്. ചാനലിലെ പ്രമുഖരായ പലര്‍ക്കും തനിക്കും ശമ്പളം ലഭിച്ചിട്ടില്ല എന്നും കബിന്ദ പറയുന്നുണ്ട്. കൂടുതല്‍ വിശദാംശങ്ങളിലേക്ക് കബിന്ദ കടക്കുന്നുണ്ടെകിലും കെബിഎന്‍ ടിവി ന്യൂസ് അധികൃതര്‍ പരസ്യം തിരുകി കയറ്റിയാണ് പ്രക്ഷേപണം അവസാനിപ്പിക്കുന്നത്.
തുടര്‍ന്ന് കബിന്ദ കാലിമിന വീഡിയോ ക്ലിപ്പ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തു. ശരിയാണ്, ഞാന്‍ തത്സമയ ടിവിയില്‍ അത് പറഞ്ഞു. മിക്ക മാധ്യമപ്രവര്‍ത്തകരും ഇക്കാര്യം സംസാരിക്കാന്‍ ഭയപ്പെടുന്നു എന്നതിനര്‍ത്ഥം മാധ്യമപ്രവര്‍ത്തകര്‍ക്ക് സംസാരിക്കാനുള്ള ശേഷി നഷ്ടപ്പെട്ടു എന്നല്ല,’ എന്ന കുറിപ്പോടെയാണ് കലിമിന തന്റെ ഫേസ്ബുക്ക് അക്കൗണ്ടില്‍ നിന്ന് വീഡിയോ പങ്കിട്ടത്.
അതെ സമയം കബിന്ദ മദ്യപിച്ചാണ് വാര്‍ത്തകള്‍ വായിക്കാന്‍ എത്തിയത് എന്ന വാദവുമായി കെബിഎന്‍ ടിവി രംഗത്ത് വന്നു. മദ്യപിച്ച അവസ്ഥയില്‍ ജോലിക്ക് കയറിയ കബിന്ദയുടെ പ്രവര്‍ത്തിയില്‍ അന്വേഷണം ആരംഭിച്ചു എന്നാണ് കെബിഎന്‍ ടിവി ഫേസ്ബുക്കില്‍ കുറിച്ചത്.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker