KERALALATEST

ഞങ്ങൾക്കൊക്കെ ഇന്ന് ദുർദിനം, സന്തോഷം തോന്നുന്നവർ സന്തോഷിച്ചാട്ടെ; മുഖ്യമന്ത്രിയോട് വി.ടി. ബൽറാം

അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്ന പശ്ചാത്തലത്തിൽ രമേശ് ചെന്നിത്തലയെ അടുത്ത് നിർത്തി പൊതുവേദിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ പരാമാർശത്തിനെതിരെ പ്രതികരണവുമായി കെ.പി.സി.സി വൈസ് പ്രസിഡന്റ് വി.ടി. ബൽറാം.

നിങ്ങൾക്കിന്ന് ദുർദിനമാണല്ലോ എന്ന പിണറായി വിജയന്റെ പ്രസ്താവനക്കെതിരെയാണ് ബൽറാം രംഗത്തെത്തിയത്. ഞങ്ങൾക്കൊക്കെ ഇന്ന് ദുർദിനമാണെന്നും അതിൽ ദുഖവുമുണ്ടെന്നും സന്തോഷം തോന്നുന്നവർ സന്തോഷിച്ചാട്ടെയെന്നും വി.ടി. ബൽറാം പറഞ്ഞു.

‘ശരിയാണ് സർ, ഞങ്ങൾക്കൊക്കെ ഇന്ന് ദുർദിനം തന്നെയാണ്.ഞങ്ങൾക്കതിന്റെ ദുഖവുമുണ്ട്.ഇന്നത്തെ ദിവസം സന്തോഷം തോന്നുന്നവർ സന്തോഷിച്ചാട്ടെ,ആഘോഷിക്കാൻ തോന്നുന്നവർ ആഘോഷിച്ചാട്ടെ, ‘ മുഖ്യമന്ത്രിയുടെ പരാമർശത്തിന്റെ വാർത്ത പങ്കുവെച്ച് വി.ടി. ബൽറാം ഫേസ്ബുക്കിൽ എഴുതി.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker