BREAKING NEWSKERALA

ഞാനല്ല സുകുമാരക്കുറുപ്പ്; ട്രോളിന് മറുപടി നല്‍കി മന്ത്രി വി. ശിവന്‍കുട്ടി

തിരുവനന്തപുരം: തന്നെയും പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിനെയും ചേര്‍ത്ത് പ്രചരിക്കുന്ന ട്രോളിന് മറുപടി നല്‍കി മന്ത്രി വി. ശിവന്‍കുട്ടി. രണ്ടു പേരുടെയും ഫോട്ടോയുള്ള ‘എവിടെയോ എന്തോ തകരാറുപോലെ’ എന്ന ട്രോള്‍ പോസ്റ്റ് പങ്കുവെച്ചാണ് മന്ത്രിയുടെ പ്രതികരണം.
യഥാര്‍ഥ സുകുമാരക്കുറുപ്പിന്റെയും മന്ത്രിയുടെയും ഫോട്ടോ ചേര്‍ത്തുവെച്ച് മുഖസാദൃശ്യമില്ലേയെന്ന ചോദ്യവുമായാണ് ട്രോള്‍. ട്രോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി. തുടര്‍ന്നാണ് ഫെയ്‌സ്ബുക്കില്‍തന്നെ മന്ത്രി പ്രതികരണവുമായി എത്തിയത്.
‘ഞാനല്ല സുകുമാരക്കുറുപ്പ് കേട്ടോ, കുട്ടികളെ ട്രോളിയപ്പോഴും ഞാനിത് പറഞ്ഞതാണ്. ഇങ്ങനെയല്ല രാഷ്ട്രീയം പറയേണ്ടത്’ എന്ന് മന്ത്രി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker