BREAKINGENTERTAINMENT

‘ഞാന്‍ നിനക്കായ് കാത്തിരിക്കുന്നു’; നിറവയറില്‍ സുന്ദരിയായി വിദ്യാപ്രദീപ്

കണ്‍മണിയെ വരവേല്‍ക്കാനൊരുങ്ങി നടി വിദ്യാ പ്രദീപ്. നിറവയറില്‍ മനോഹരിയായി നില്‍ക്കുന്ന ചിത്രങ്ങളാണ് ഇന്‍സ്റ്റഗ്രാമില്‍ താരം പങ്കുവെച്ചിരിക്കുന്നത്. ‘ഞാന്‍ നിനക്കായ് കാത്തിരിക്കുന്നു, ജീവിതത്തിലെ ഏറ്റവും വിലപ്പെട്ട സമ്മാനം , എല്ലാറ്റിനും വലുത്…’ എന്നിങ്ങനെ തുടങ്ങുന്ന കുറിപ്പും വിദ്യ ഇതിനൊപ്പം പങ്കുവെച്ചിട്ടുണ്ട്.
വളരെ കാത്തിരുന്ന ചിത്രമെന്നാണ് നടിയായ മീര കൃഷ്ണന്‍ ആശംസകള്‍ അറിയിച്ചിരിക്കുന്നത്. ഭര്‍ത്താവിനൊപ്പമുള്ള ചിത്രങ്ങളും പോസ്റ്റില്‍ നടി പങ്കുവെച്ചിട്ടുണ്ട്. നടിയും മോഡലുമായ വിദ്യ പി.എച്ച്.ഡി ബിരുദധാരി കൂടിയാണ്.
മൈക്കിള്‍ പ്രദീപാണ് ഭര്‍ത്താവ്. തമിഴ് സിനിമയിലൂടെയാണ് വിദ്യ അഭിനയത്തില്‍ അരങ്ങേറ്റം കുറിച്ചത്. അവള്‍ പെയര്‍ തമിഴരസി എന്നതായിരുന്നു ആദ്യചിത്രം. പസങ്ക 2, മാരി 2, തടം, കണ്ണഗി എന്നീ ചിത്രങ്ങളിലൂടെയാണ് കൂടുതല്‍ ശ്രദ്ധ നേടിയത്.മലയാളത്തില്‍ മമ്മൂട്ടിയുടെ കമ്മത്ത് ആന്‍ഡ് കമ്മത്ത് എന്ന ചിത്രത്തില്‍ ചെറിയ വേഷം ചെയ്തിരുന്നു. ആലപ്പുഴ സ്വദേശിയാണ്. വിദ്യയുടെ ചിത്രത്തിന് താഴെ നിരവധിയാളുകളാണ് ആശംസകളുമായെത്തിയിരിക്കുന്നത്.

Related Articles

Back to top button