BREAKING NEWSKERALANEWS

ഞായറാഴ്ചകളിലെ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ഒഴിവാക്കി

തിരുവനന്തപുരം: കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി സംസ്ഥാനത്ത് ഞായറാഴ്ചകളില്‍ നടപ്പിലാക്കിയിരുന്ന സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ഒഴിവാക്കി. മുഖ്യമന്ത്രിയുടെ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്. ഞായറാഴ്ചകളില്‍ മാത്രമായി ഇനി പ്രത്യേക നിയന്ത്രണം തുടരേണ്ടതില്ലെന്നാണ് വിലയിരുത്തല്‍.സമ്പൂര്‍ണ ലോക്ക്ഡൗണിനു ശേഷമാണ് ഞായറാഴ്ചകളില്‍ മാത്രം ലോക്ക്ഡൗണ്‍ തുടരാന്‍ തീരുമാനിച്ചത്. എന്നാല്‍ പരീക്ഷകള്‍ ഉള്ളതിനാല്‍ കഴിഞ്ഞ ഞായറാഴ്ച നിയന്ത്രണങ്ങളില്‍ പൂര്‍ണമായി ഇളവ് നല്‍കിയിരുന്നു.

അതേസമയം, കണ്ടെയ്ന്‍മെന്റ് സോണുകളില്‍ നിലവിലെ സ്ഥിതി തുടരും. കണ്ടെയ്ന്‍മെന്റ് സോണുകളിലെ നിയന്ത്രണത്തില്‍ യാതൊരു ഇളവും ലഭിക്കില്ല. 14 ദിവസത്തേക്കാണ് കണ്ടെയ്ന്‍മെന്റ് സോണുകളില്‍ ഇളവ് ബാധകം.

അതേസമയം, കഴിഞ്ഞ എട്ട് ദിവസത്തിനിടെ 1082 പേര്‍ക്കാണ് സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത് 3849 പേര്‍ക്കാണ്. സംസ്ഥാനത്ത് ആകെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണത്തിന്റെ 28.1 ശതമാനം വരും കഴിഞ്ഞ എട്ട് ദിവസത്തിനിടെ മാത്രം കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം.

വിവിധ ജില്ലകളിലായി 1,63,944 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 1,61,547 പേര്‍ വീട്/ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്റൈനിലും 2397 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.

Related Articles

Back to top button