BREAKINGNATIONAL

ടവ്വല്‍ മാത്രം ധരിച്ച് നഗരമധ്യത്തിലൊരു യുവതി, ഞെട്ടലോടെ ജനങ്ങള്‍

പലതരത്തിലുള്ള വീഡിയോകളും ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറാറുണ്ട്. അതുപോലെ ഒരു വീഡിയോയാണ് ഇതും. മുംബൈ തെരുവിലൂടെ ടവ്വല്‍ ധരിച്ച് നടക്കുന്ന ഒരു യുവതിയുടേതാണ് വീഡിയോ. ഡിജിറ്റല്‍ ക്രിയേറ്ററും മിന്ത്ര ഫാഷന്‍ സൂപ്പര്‍സ്റ്റാര്‍ ജേതാവുമായ തനുമിത ഘോഷിന്റെ മുംബൈയിലെ പൊവായ് ഏരിയയില്‍ വച്ചാണ് ഈ വീഡിയോ പകര്‍ത്തിയിരിക്കുന്നത്.
ഇന്‍സ്റ്റഗ്രാമില്‍ ഷെയര്‍ ചെയ്തിരിക്കുന്ന വീഡിയോയില്‍ ഒരു പിങ്ക് ടവ്വല്‍ ധരിച്ച് ഒരു ബസ് സ്റ്റോപ്പില്‍ നിന്നുമാണ് യുവതി നടന്നു തുടങ്ങുന്നത്. ഒരു ടവ്വല്‍ തലയില്‍ കെട്ടിയിട്ടുമുണ്ട്. അടുത്തുള്ള ഹോട്ടലിലേക്ക് നടക്കുന്നതും ഒരു ബെഞ്ചില്‍ യുവതി ഇരിക്കുന്നതും വീഡിയോയില്‍ കാണാം. വഴിയിലൂടെ കടന്നു പോകുന്നവരും അവിടവിടെയായി നില്‍ക്കുന്നവരും എല്ലാം അവളെ അമ്പരപ്പോടെ നോക്കുന്നതും കാണാം. പിന്നീട്, കാണുന്നത് യുവതി നാടകീയമായി താന്‍ ധരിച്ചിരിക്കുന്ന ടവ്വല്‍ ഊരിയെറിയുന്നതും തലയിലെ ടവ്വല്‍ അഴിച്ചു മാറ്റുന്നതുമാണ്.
എല്ലാവരും അമ്പരപ്പോടെ നോക്കുമ്പോള്‍ യുവതി വളരെ ഫാഷനബിളായി ധരിച്ചിരിക്കുന്ന വസ്ത്രം കാണാം. ഒരു കൂളിംഗ് ഗ്ലാസും അവള്‍ വയ്ക്കുന്നുണ്ട്. പിന്നീട് സ്‌റ്റൈലില്‍ നടന്നു പോകുന്നതാണ് വീഡിയോയില്‍ കാണാനാവുന്നത്. വളരെ പെട്ടെന്ന് തന്നെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. ഇത് പുതിയ വീഡിയോ അല്ലെന്നും അവള്‍ പറയുന്നുണ്ട്.
‘സുഹൃത്തുക്കളേ, 2019 -ല്‍ ചിത്രീകരിച്ച ഒരു ഷോയുടെ ഭാഗവും ഒരു ടാസ്‌ക്കിന്റെ ഭാഗവുമാണ് ഈ വീഡിയോ. സോനാക്ഷി സിന്‍ഹ, ശാലീന നഥാനി, മനീഷ് മല്‍ഹോത്ര, ഡിനോ മോറിയ തുടങ്ങിയവരാണ് ഷോ ജഡ്ജ് ചെയ്തത്. ഇത് ഒരു എപ്പിസോഡിലെ ഒരു ടാസ്‌ക്കായിരുന്നു, അതിനാല്‍ ഇത് ഗൗരവമായി എടുക്കരുത്! നന്ദി” എന്നും അവള്‍ കുറിച്ചിട്ടുണ്ട്.

Related Articles

Back to top button