BUSINESSBUSINESS NEWS

ടാകോ ബെല്‍ ആരാധകര്‍ക്ക് സൗജന്യ ടാകോ

കൊച്ചി : മെക്‌സിക്കന്‍ റെസ്‌റ്റോറന്റ് ബ്രാന്‍ഡായ ടാകോ ബെല്ലില്‍ നിന്നും ഓര്‍ഡര്‍ ചെയ്യുന്നവര്‍ക്ക് സൗജന്യ ക്രഞ്ചി ടാകോ നല്‍കും. ‘ടാകോ മൂണ്‍’ പ്രതിഭാസം ആഘോഷിക്കുന്നതിന്റെ ഭാഗമായാണ് ഇന്ന് അര്‍ധചന്ദ്രന്റെ ആകൃതിയോട് സാമ്യമുള്ള ടാകോ നല്‍കുന്നത്. ഇന്ത്യയിലെ ടാകോ ബെല്‍ ആരാധകര്‍ക്ക് ടാകോ ബെല്‍ ആപ്ലിക്കേഷന്‍ വഴിയോ, ഫുഡ്‌ഡെലിവറി ആപ്പുകളായ സ്വിഗ്ഗി, സൊമാറ്റോ എന്നിവയിലൂടെയോ പര്‍ച്ചേസ് ചെയ്യാം.
രാജ്യത്തുടനീളം ടാകോ മൂണ്‍ എന്ന പ്രതിഭാസം ആഘോഷിക്കുന്നതില്‍ ബര്‍മന്‍ ഹോസ്പിറ്റാലിറ്റി സന്തുഷ്ടരാണ്. ടാകോ മൂണിനെ സാക്ഷിയാക്കുന്നതിനും മെയ് നാലിന് സൗജന്യ ടാകോകള്‍ ആസ്വദിക്കുന്നതിനും ഞങ്ങളുടെ ഉപഭോക്താക്കളെ പ്രതീക്ഷിക്കുന്നു. ടാകോ ബെല്ലിന്റെ മാസ്റ്റര്‍ ഫ്രാഞ്ചൈസ് പാര്‍ട്ണര്‍ ബര്‍മന്‍ ഹോസ്പിറ്റാലിറ്റി ്രൈപവറ്റ് ലിമിറ്റഡ് ഡയറക്ടര്‍ ഗൗരവ് ബര്‍മന്‍ പറഞ്ഞു.
ടാകോ ബെല്‍ ഇന്ത്യ എല്ലാ ഡെലിവറി, ടേക്ക് എവേ ഓര്‍ഡറുകളിലും ശുചിത്വവും സുരക്ഷാ പ്രക്രിയകളും പാലിക്കുന്നു. ഡൈന്‍ ഇന്‍ അനുവദിക്കുന്ന സംസ്ഥാനങ്ങളിലെ ഇന്‍സ്‌റ്റോര്‍ ഡൈനിംഗിനും കൃത്യമായ മാര്‍ഗനിര്‍ദ്ദേശങ്ങളും സുരക്ഷാ ക്രമീകരണങ്ങളും ഉറപ്പുവരുത്തുന്നു.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker