കൊച്ചി: ഹാലോവീന്‍ ഡേ ടാകോ ബെല്‍ സ്റ്റോറില്‍ ചീസീവീന്‍ പാര്‍ട്ടി സംഘടിപ്പിച്ചു. ലോകം മുഴുവന്‍ ഹാലോവീന്‍ ആഘോഷിക്കുന്ന ദിവസം ഗ്രില്‍ഡ് ചീസ് ബറിറ്റോയും ക്വസഡില്ലയും ആഘോഷിക്കുന്നതിനു വേണ്ടിയാണ് ടാകോ ബെല്‍ ചീസീവീന്‍ പാ?ട്ടി ഒരുക്കിയത്. ബോളിവുഡ് അഭിനേത്രിയും ഗായികയുമായ നൂപുര്‍ സനന്റെ സാന്നിധ്യം ആഘോഷം കൂടുത? ആവേശമുള്ളതാക്കി.
ലോകം മുഴുവന്‍ ഏറ്റവും ആവേശത്തോടെ കാത്തിരിക്കുന്ന ഉത്സവങ്ങളിലൊന്നായ ഹാലോവീന്‍ ഇന്ത്യയിലെ പുതിയ തലമുറക്കിടയിലും ജനപ്രീതി നേടിയിട്ടുണ്ട്. അത് ആഘോഷിക്കാനുള്ള അവസരമായി മാത്രമല്ല, അവരുടെ ‘ട്രിക്ക് ഓണ്ട്രീറ്റ്’ വസ്ത്രങ്ങള്‍ ധരിക്കാനും ഇഷ്ടമുള്ള ആളുകളുമായി പാ?ട്ടി നടത്താനുമുള്ള അവസരമായാണ് കാണുന്നത്. ഈ ജനപ്രീതി പ്രയോജനപ്പെടുത്തിയാണ് ടാകോ ബെല്‍ റെസ്റ്റോറന്റില്‍ അതുല്യവും ആവേശകരവുമായ ചീസിവീന് തീം ഹാലോവീന്‍ ആഘോഷം സംഘടിപ്പിച്ചത്.