BREAKING NEWSKERALALATEST

ടാറ്റൂ പീഡനം: കൂടുതല്‍ പേര്‍ക്ക് പങ്കില്ലെന്ന് കണ്ടെത്തല്‍

കൊച്ചി: ടാറ്റൂ പീഡനക്കേസില്‍ പിടിയിലായ സുജീഷിനെതിരെ അന്വേഷണം തുടരുമെന്ന് പൊലീസ്.കേസില്‍ കൂടുതല്‍ പേര്‍ക്ക് പങ്കില്ലെന്നാണ് നിലവിലെ കണ്ടെത്തല്‍. പ്രതിയെ പൊലീസ് സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു.കൊച്ചി നഗരത്തിലെ ടാറ്റൂ സെന്ററുകളില്‍ നടത്തിയ പരിശോധനകളില്‍ നിരവധി ക്രമക്കേട് കണ്ടെത്തിയ സാഹചര്യത്തില്‍ നടപടികള്‍ കര്‍ശനമാക്കുമെന്ന് പൊലീസ് അറിയിച്ചു.
അതേ സമയം കൊച്ചി ടാറ്റൂ പീഡനക്കേസില്‍ പിടിയിലായ സുജീഷിനെതിരെ ശക്തമായ തെളിവുകള്‍ ഉണ്ടെന്നു കൊച്ചി ഡിസിപി വ്യക്തമാക്കി. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം സുജീഷിനെ കുന്നുംപുറത്തെ ടാറ്റൂ കേന്ദ്രത്തില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തി. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്ത് ജയിലിലേക്ക് മാറ്റി.
കഴിഞ്ഞ ദിവസം രാത്രിയാണ് പെരുമ്പാവൂരിന് സമീപത്തു നിന്നു സുജീഷിനെ പോലീസ് പിടികൂടിയത്. തുടര്‍ന്നുള്ള ചോദ്യം ചെയ്യലില്‍ പരാതിക്കാരുടെ ആരോപണങ്ങള്‍ പ്രതി നിഷേധിച്ചു. താന്‍ തെറ്റ് ഒന്നും ചെയ്തിട്ടില്ലെന്നും ജോലിയുടെ ഭാഗമായി മാത്രമാണ് പ്രവര്‍ത്തിച്ചതെന്നുമാണ് സുജീഷിന്റെ വാദം. എന്നാല്‍ ഇയാള്‍ക്കെതിരെ ശക്തമായ തെളിവുകള്‍ ഉണ്ടെന്നു അന്വേഷണ സംഘം വ്യക്തമാക്കി. കൂടുതല്‍ പേര്‍ പരാതിയുമായി എത്തിയാല്‍ നടപടികള്‍ സ്വീകരിക്കുമെന്ന് ഡെപ്യൂട്ടി പോലീസ് കമ്മീഷ്ണര്‍ പറഞ്ഞു.
പാലാരിവട്ടം, ചേരാനെല്ലൂര്‍ സ്റ്റേഷനുകളിലായി 6 കേസുകള്‍ ആണ് സുജീഷിന് എതിരെ ഉള്ളത്. കൊച്ചി നഗരത്തിലെ ടാറ്റൂ സെന്ററുകളില്‍ നടത്തിയ പരിശോധനകളില്‍ നിരവധി ക്രമക്കേട് കണ്ടെത്തിയിട്ടുണ്ട്. ഇക്കാര്യങ്ങളില്‍ നടപടി ഉണ്ടാകും എന്നും അന്വേഷണ സംഘം വ്യക്തമാക്കി.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker