BUSINESSBUSINESS NEWSEDUCATION

ടാറ്റ ക്ലാസ്എഡ്ജ് വിദ്യാര്‍ത്ഥികള്‍ക്ക് സ്വയം പഠനത്തിനായി സ്റ്റഡി ആപ് പുറത്തിറക്കി

കൊച്ചി: ടാറ്റ ഇന്‍ഡസ്ട്രീസിനു കീഴിലുള്ള ടാറ്റ ക്ലാസ്എഡ്ജ് സ്റ്റഡി എന്ന പേരില്‍ വിദ്യാര്‍ത്ഥികള്‍ക്കായി ലേണിംഗ് ആപ് അവതരിപ്പിച്ചു. ആസൂത്രണം, പ്രയോഗം, ആശയം എന്നിവയില്‍ നൈപുണ്യം വളര്‍ത്തുന്നതിന് ലക്ഷ്യമിട്ടുള്ളതാണ് വിദ്യാര്‍ത്ഥികള്‍ക്ക് നേരിട്ട് ഉപയോഗിക്കാന്‍ സാധിക്കുന്ന ഈ ആപ്.
എന്താണ് പഠിക്കേണ്ടത് എന്നതിനല്ല, എങ്ങനെയാണ് പഠിക്കേണ്ടത് എന്നതിന് പ്രാധാന്യം നല്‍കുന്നതും സ്വതന്ത്രമായി പഠനം നടത്താന്‍ സഹായിക്കുന്നതിനായാണ് സ്റ്റഡി രൂപകല്‍പ്പന ചെയ്തിരിക്കുന്നതെന്ന് ടാറ്റ ക്ലാസ്എഡ്ജ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ മിലിന്ദ് ഷഹെയ്ന്‍ പറഞ്ഞു.
സ്റ്റീഫന്‍ കോവീയുടെ സ്വതന്ത്രമായ പഠനത്തിനുള്ള ഏഴ് രീതികളാണ് സ്റ്റഡിയില്‍ ഉപയോഗിച്ചിരിക്കുന്നത്. പഠനത്തിനായി ലക്ഷ്യങ്ങള്‍ തീരുമാനിക്കുക, വലിയ ആശയത്തെ മനസിലാക്കുക, ആവര്‍ത്തിക്കുക, അഭ്യസിക്കുക, അഭ്യസനത്തിനുള്ള അവസരങ്ങള്‍ തമ്മില്‍ അകലം പാലിക്കുക, പരിശോധിക്കുക, പുരോഗതി വിലയിരുത്തുക എന്നിവയാണ് അവ.
കാണാപ്പാഠം പഠിക്കുന്നതിനും അര്‍ത്ഥമറിയാതെ ഉരുവിടുന്നതിനും പകരം വിവിധ വിഷയങ്ങളിലെ പഠനം ആസൂത്രണം ചെയ്യുന്നതിനും ക്രമീകരിക്കുന്നതിനും ക്രമമായി പഠിച്ചെടുക്കുന്നതിനും ഫലപ്രദമായി പരീക്ഷയെ അഭിമുഖീകരിക്കുന്നതിനും സഹായിക്കുന്നതാണ് സ്റ്റഡി എന്ന് ഷഹെയ്ന്‍ പറഞ്ഞു. ഫലപ്രദമായ പഠനത്തിനു പിന്നില്‍ ഒരു ശാസ്ത്രമുണ്ടെന്നും ഇതിലെ ഏറ്റവും മികച്ച തത്വങ്ങളെ അടിസ്ഥാനമാക്കിയാണ് സ്റ്റഡി രൂപപ്പെടുത്തിയിരിക്കുന്നതെന്നുംഅദ്ദേഹം പറഞ്ഞു.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker