LOCAL NEWSMALAPPURAM

ടാലന്റ് പബ്ലിക് സ്‌കൂളിൽ നിന്നും വിരമിച്ച അധ്യാപകർക്ക് ഊഷ്മളമായ യാത്രയയപ്പ് നൽകി

വടക്കാങ്ങര : ടാലന്റ് പബ്ലിക് സ്‌കൂളിൽ നിന്നും അഞ്ചു വർഷത്തെ പ്രിൻസിപ്പൽ പദവിയിൽ നിന്നും വിരമിച്ച ഡോക്ടർ സിന്ധ്യ ഐസ്സക്കിനും , എട്ടു വർഷത്തെ സേവനത്തിനു ശേഷം വിരമിച്ച ശ്രീമതി സുനിതക്കും നാലു വർഷത്തെ സേവനത്തിനു ശേഷം വിരമിച്ച ശ്രീമതി ഷെറിൻ ഷഹാനക്കും ഹൃദ്യമായ യാത്രയയപ്പ് നൽകി .

പ്രിൻസിപ്പൽ പദവിയിൽ നിന്നും വിരമിച്ച ഡോക്ടർ സിന്ധ്യ ഐസ്സക് സ്‌കൂളിൻ്റെ വളർച്ചക്കും പുരോഗതിക്കും പ്രവർത്തിച്ച നിസ്വാർത്ഥ സേവനങ്ങൾക്ക് നുസ്രത്തുൽ അനാം ട്രസ്റ്റിന്റേയും ടാലന്റ് പബ്ലിക് സ്‌കൂളിന്റെയും ഹൃദ്യമായ നന്ദി ട്രസ്റ്റ് ചെയർമാൻ അനസ് കരുവാട്ടിൽ പ്രകടിപ്പിച്ചു . ഒരു പ്രിൻസിപ്പൽ എന്നതിലുപരി ഈ സ്‌കൂളിലെ അധ്യാപകർക്കും വിദ്യാർത്ഥികൾക്കും ഒരുപോലെ ഒരമ്മയെപ്പോലെയായിരുന്നുവെന്നും, ആ വാല്സല്യം ഏറെ പ്രശംസനീയമാണെന്നും ചടങ്ങിൽ സംസാരിച്ച സ്‌കൂൾ സി ഇ ഒ യാസിർ കരുവാട്ടിൽ അഭിപ്രായപ്പെട്ടു. നീണ്ട അഞ്ചു വർഷക്കാലം കൊണ്ട് അധ്യാപകർക്കും വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും മാത്രമല്ല , വടക്കാങ്ങരക്കാർക്കുതന്നെ ഏറെ പ്രിയപ്പെട്ടവരായി മാറി തൻറെതായ വ്യക്തിമുദ്ര പതിപ്പിച്ചാണ് ഈ സ്ഥാപനത്തിൽ നിന്നും വിരമിച്ചതെന്ന് ചടങ്ങിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു.

എളിമയുടെ പര്യായമായി മാറിയ ശ്രീമതി സുനിത, കുട്ടികൾക്കും രക്ഷിതാക്കൾക്കും സ്‌കൂളിനും ചെയ്ത സേവനങ്ങൾ ഏറെ പ്രശംസനീയമാണെന്നും ഭാവി ജീവിതം ശുഭകരമാവട്ടെയെന്നും യോഗം പ്രത്യാശ പ്രകടിപ്പിച്ചു. ശ്രീമതി ഷെറിൻ ഷെഹാന സ്‌കൂൾ മോണ്ടിസ്സോറി വിഭാഗത്തിൽ വരുത്തിയ മാറ്റങ്ങളും അവരുടെ ഉന്നതമായ കാഴ്ച്ചപ്പാടുകളും കുട്ടികളേയും രക്ഷിതാക്കളേയും ഏറെ ആഘർഷിച്ചുവെന്നും വിലമതിക്കാനാവാത്ത സേവനങ്ങളാണ് അവർ സ്‌കൂളിന് സമ്മാനിച്ചതെന്നും യോഗം നന്ദിയോടെ വിലയിരുത്തി.
ചടങ്ങിൽ പ്രിൻസിപ്പൽ ശ്രീമതി ഫർസാന.പി.വി, മാനേജർ ജൗഹറലി , എഡ്യൂക്കേഷണൽ കൗൺസിൽ പ്രധിനിധി സൈദ് മാസ്റ്റർ, ശ്രീമതി മുംതാസ് എന്നിവരും സ്‌കൂളിലെ മുഴുവൻ അധ്യാപകരും അനദ്ധ്യാപകരും പങ്കെടുത്തു.

Related Articles

Back to top button